മലപ്പുറം ജില്ലയിലെ തിരുനാവായയില്‍ അന്ധവിശ്വാസം പരത്തി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിവന്ന വ്യാജ കേന്ദ്രം ജനരോഷത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് അടപ്പിച്ചു. ‘ജിന്ന് മഹര്‍’ എന്ന പേരില്‍ മജ്ലിസ് നടത്തിവന്നിരുന്ന അബു അലവിയുടെ നേതൃത്വത്തിലുള്ള സ്ഥാപനത്തിനെതിരെയാണ് നടപടിയുണ്ടായത്.
‘ജിന്ന് മന്ത്രിച്ചൂതിയ പഴം’ കഴിച്ചാല്‍ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവര്‍ ഭക്തി ചൂഷണം നടത്തിയിരുന്നത്. മജ്ലിസിനിടയില് ജിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരാളെ മൂടിപ്പുതച്ചിരുത്തുകയാണ് പതിവ്.
തുടര്‍ന്ന് ഇയാള്‍ പഴത്തില്‍ മന്ത്രിച്ചൂതിയെന്ന് അവകാശപ്പെട്ട് ലേലം വിളിച്ച് വില്‍ക്കുകയായിരുന്നു. 1000 രൂപയില്‍ ആരംഭിക്കുന്ന ലേലം ഒടുവില്‍ 2500 രൂപയ്ക്കാണ് ഒരു യുവാവ് ഉറപ്പിച്ചത്.
ഈ പഴം വാങ്ങിക്കഴിക്കുന്ന നിമിഷം മുതല്‍ അത്ഭുതങ്ങള്‍ കാണാന്‍ സാധിക്കുമെന്നായിരുന്നു കേന്ദ്രം നടത്തിപ്പുകാരനായ അബു അലവിയുടെ വാഗ്ദാനം. എന്നാല്‍ ഉയര്‍ന്ന വില നല്കി പഴം വാങ്ങി കഴിച്ചിട്ടും യാതൊരുവിധ അത്ഭുതങ്ങളും സംഭവിക്കാതിരുന്നതോടെ തട്ടിപ്പ് വ്യക്തമാവുകയായിരുന്നു.
ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ കൂട്ടത്തോടെ രംഗത്തെത്തുകയും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടയുകയുമായിരുന്നു. അബു അലവി മുന്‍പും വിവിധ പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും, നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവിടെനിന്നും ആട്ടിയോടിക്കപ്പെട്ട
വ്യക്തിയാണെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. തുടർന്നാണ് ഇയാള്‍ തിരുനാവായയില്‍ എത്തി പുതിയ കേന്ദ്രം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

