കടുത്തുരുത്തി ∙ സംസ്ഥാനത്തെ ആദ്യ സമ്പൂർണ കൂൺ ഗ്രാമമായി മാറി കടുത്തുരുത്തി. കൃഷി വകുപ്പ് സ്റ്റേറ്റ് ഹോർട്ടികൾചർ മിഷൻ മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര കൂൺ ഗ്രാമം പദ്ധതിയുടെ പ്രവർത്തനങ്ങൾ മേഖലയിൽ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും കർഷക സമ്മേളന ഉദ്ഘാടനവും മന്ത്രി പി.പ്രസാദ് നിർവഹിച്ചു.
മോൻസ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. കിസാൻ മേളയുടെ ഉദ്ഘാടനം കെ.ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, മിഷൻ ഡയറക്ടർ സജി ജോൺ, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ബി.
സ്മിത, ടി.കെ. വാസുദേവൻ നായർ, ശ്രീകല ദിലീപ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷ സെലീനാമ്മ ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗം നയന ബിജു, പി.ജി.
ത്രിഗുണസെൻ, മാഞ്ഞൂർ മോഹൻകുമാർ, കാണക്കാരി അരവിന്ദാക്ഷൻ, പാപ്പച്ചൻ വാഴയിൽ, ടോമി മ്യാലിൽ സി.എം. ജോസഫ്, ലെൻസി തോമസ്, റെജിമോൾ തോമസ്, ടി.ആർ.
സ്വപ്ന തുടങ്ങിയവർ പ്രസംഗിച്ചു. ശാസ്ത്രീയ കൂൺ കൃഷിയും സംരംഭകത്വവും എന്ന വിഷയത്തിൽ രാഹുൽ ഗോവിന്ദ് ക്ലാസ് നയിച്ചു.
സമഗ്രകാർഷിക വികസന പദ്ധതി
ജനപ്രതിനിധികൾ ആവശ്യപ്പെട്ടതെല്ലാം പ്രഖ്യാപിച്ച് മന്ത്രി പി.
പ്രസാദ്. മോൻസ് ജോസഫ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എം.പി.
എന്നിവരാണ് വിവിധ ആവശ്യങ്ങൾ മന്ത്രിയോട് ഉന്നയിച്ചത്. കടുത്തുരുത്തിയിൽ സമഗ്ര കാർഷിക വികസന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഫ്രൂട്സ് ക്ലസ്റ്ററിനു 50.35 ലക്ഷം രൂപ അനുവദിച്ചു.
സംഘമൈത്രി ട്രാൻസ്പോർട്ടേഷൻ ചാർജ് 35 ലക്ഷം അനുവദിച്ചു. സംഘമൈത്രിയുടെ അടിസ്ഥാന വികസനത്തിന് 18 ലക്ഷം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. ആപ്പാഞ്ചിറയിലെ കടുത്തുരുത്തി പഞ്ചായത്ത് വക സ്ഥലത്ത് കേന്ദ്രീയ വിദ്യാലയത്തിന് കെട്ടിടം നിർമിക്കാനുള്ള അനുമതിക്കായി എല്ലാ നടപടിയും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

