കട്ടപ്പന∙ കനത്ത മഴയെത്തുടർന്ന് അഞ്ചുരുളി ജലാശയത്തിലേക്ക് ഒഴുകിയെത്തിയത് ടൺ കണക്കിന് മാലിന്യം. കട്ടപ്പനയാറിൽനിന്നും സമീപത്തെ തോടുകളിൽനിന്നും ഇരട്ടയാറിൽനിന്ന് തുരങ്കത്തിലൂടെയും വെള്ളത്തിനൊപ്പമാണ് വൻതോതിൽ മാലിന്യം ഒഴുകിയെത്തി അഞ്ചുരുളി ജലാശയത്തിൽ പതിച്ചിരിക്കുന്നത്. അഞ്ചുരുളി തുരങ്കത്തിൽനിന്നുള്ള വെള്ളം പതിക്കുന്ന ഭാഗത്തിന്റെ ഇരുവശങ്ങളിലും കട്ടപ്പനയാറിലൂടെയെത്തുന്ന വെള്ളം പതിക്കുന്ന ഭാഗത്തുമാണ് മാലിന്യം കെട്ടിക്കിടക്കുന്നത്.
കീടനാശിനികളുടെ കുപ്പികൾ ഉൾപ്പെടെയാണ് ജലാശയത്തിൽ കൂടിക്കിടക്കുന്നത്.
ഇത് മത്സ്യങ്ങൾക്കും മറ്റു ജലജീവികൾക്കും ഭീഷണിയായി മാറുകയാണ്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ജലാശയത്തിൽ വളരെയധികം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ടെങ്കിലും മത്സ്യസമ്പത്ത് കുറഞ്ഞു വരുന്നതായാണ് സൂചന. ജലാശയത്തിൽനിന്നു ലഭിക്കുന്ന മത്സ്യത്തിന്റെ അളവ് ഓരോ വർഷം കഴിയുന്തോറും കുറഞ്ഞുവരുകയാണെന്ന് ഇവിടെ മത്സ്യബന്ധനം നടത്തുന്ന ആദിവാസികൾ ഉൾപ്പെടെയുള്ളവർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

