ഏറ്റുമാനൂർ ∙ പുലർച്ചെ പള്ളിയിലേക്കു പോയ വയോധികമാരെ ചെറുവാണ്ടൂരിൽ ആക്രമിച്ച് 4 പവന്റെ സ്വർണമാല മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. തിരുവനന്തപുരം കഴക്കൂട്ടം പാങ്ങപ്പാറ ശങ്കരനിലയത്തിൽ രതീഷ് ചന്ദ്രൻ (44), പത്തനംതിട്ട പരുമല കുളത്തുമലയിൽ കെ.വി.രവീന്ദ്രൻ (44), കടപ്ര മലയിൽ തെക്കേതിൽ ശിവപ്രസാദ് (41), കടപ്ര മലയിൽ വടക്കേതിൽ സോമേഷ് കുമാർ (46), കോട്ടയം അയർക്കുന്നം തൈപ്പറമ്പിൽ ഏബ്രഹാം മാത്യു (55) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് പിടികൂടിയത്.
ചൊവ്വാഴ്ച രാവിലെ 6.15ന് ആയിരുന്നു സംഭവം.
ചെറുവാണ്ടൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്കു നടന്നുപോകുകയായിരുന്ന ഗ്രേസി ജോസഫ്, ബന്ധുവായ ലിസി എന്നിവരെയാണു കാറിലെത്തിയ മോഷ്ടാക്കൾ ആക്രമിച്ചത്. ഗ്രേസിയുടെ മാലയാണു പൊട്ടിച്ചെടുത്തത്.
ലിസിയുടെ ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയും ഉപദ്രവിക്കുകയും ചെയ്തു. എസ്എച്ച്ഒ കെ.ശ്യാമിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വാഹനം കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.
നാലുപേരായിരുന്നുസംഘത്തിൽ. 5–ാം പ്രതി ഏബ്രഹാം ഇവരിൽനിന്നു മോഷണമുതൽ സ്ഥിരമായി വാങ്ങുന്നയാളാണെന്നു പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

