കോട്ടയം ∙ സംഗീതപ്രേമികൾക്ക് വിശേഷങ്ങളും പാട്ടുകളുമായി പ്രശസ്ത ഗായിക വൈക്കം വിജയലക്ഷ്മി എത്തുന്നു. ദേശീയ പുരസ്കാര തിളക്കത്തിൽ നിൽക്കുന്ന പ്രതിഭ, പുതിയ സംഭാഷണപരമ്പരയുടെ ആദ്യ സെഷനിലെ മുഖ്യാതിഥിയായാണ് എത്തുന്നത്.
കോട്ടയം അങ്കണത്തിൽ വരുന്ന മാസം 14-ാം തീയതി നടക്കുന്ന ചടങ്ങിൽ അവർ വായനക്കാരുമായി സംവദിക്കും. വരുന്ന ഡിസംബർ 3 മുതൽ 6 വരെ കൊച്ചി സുഭാഷ് പാർക്കിൽ വെച്ച് അരങ്ങേറുന്ന കലാസാംസ്കാരികോത്സവത്തിന്റെ മുന്നോടിയായാണ് ഈ സംഭാഷണ പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.
‘ജീവിതം തൊട്ടടുത്ത്’ എന്നതാണ് ഇത്തവണത്തെ പ്രധാന പ്രമേയം. വരും ദിവസങ്ങളിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളും ഈ പരമ്പരയുടെ ഭാഗമായി സംവദിക്കാൻ എത്തും.
പ്രത്യേകമായി തിരഞ്ഞെടുക്കപ്പെടുന്ന വായനക്കാർക്കാണ് പരിപാടിയിൽ നേരിട്ട് പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

