കട്ടപ്പന ∙ നിക്ഷേപത്തുക ലഭിക്കാത്തതിനെത്തുടർന്നു കട്ടപ്പനയിൽ സഹകരണ സൊസൈറ്റിക്കു മുൻപിൽ, വ്യാപാരിയായ സാബു തോമസ് തൂങ്ങി മരിച്ച് ഒരു വർഷം പിന്നിടുമ്പോഴും നീതി ലഭിച്ചിട്ടില്ലെന്നു ഭാര്യ മേരിക്കുട്ടി. കഴിഞ്ഞ ഡിസംബർ 20ന് ആണു കട്ടപ്പന റൂറൽ ഡവലപ്മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു മുന്നിൽ സാബു ആത്മഹത്യ ചെയ്തത്.‘സാബുവിനെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന്റെ ശബ്ദരേഖ ഉണ്ടായിട്ടും യാതൊരു നടപടിയുമുണ്ടായില്ല.
സൊസൈറ്റിയിൽനിന്നു സസ്പെൻഡ് ചെയ്ത ജീവനക്കാരെയെല്ലാം തിരിച്ചെടുത്തു. അവർ ഡീസന്റായി ജീവിക്കുന്നു.
ഞങ്ങളുടെ കുടുംബത്തെ തകർത്തു കളഞ്ഞു.
ആരുടെയും പിന്തുണ ലഭിക്കാത്തതിനാൽ കേസുമായി മുന്നോട്ടുപോകാനാകുന്നില്ല. കുറ്റം ചെയ്തവർക്കുള്ളതു ദൈവം കൊടുക്കും’- മേരിക്കുട്ടിയുടെ വാക്കുകളിൽ നിസ്സഹായത.സംഭവത്തിൽ അന്വേഷണം നടത്തി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
സൊസൈറ്റി ജീവനക്കാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയെങ്കിലും മറ്റു നടപടികൾ ഉണ്ടായില്ല.
സാബുവിനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ സിപിഎം നേതാവിന്റെ ശബ്ദരേഖ പുറത്തു വന്നിരുന്നെങ്കിലും പ്രതി ചേർക്കാൻ പോലും പൊലീസ് തയാറായില്ലെന്നു കുടുംബം ആരോപിക്കുന്നു.80 ലക്ഷത്തോളം രൂപയാണു സാബു സൊസൈറ്റിയിൽ നിക്ഷേപിച്ചത്. നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ടതു മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നു മേരിക്കുട്ടി പറയുന്നു.
മക്കൾ രണ്ടുപേരും പഠിക്കുകയാണ്. ഇപ്പോൾ മേരിക്കുട്ടിയാണു കട
നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

