രാമപുരം മാർ ആഗസ്തിനോസ് കോളജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. വാഴ്ത്തപ്പെട്ട
കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ചാണ് പരിപാടി നടത്തിയത്. ‘ക്രൈസ്തവ സാക്ഷ്യം’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.
കോളജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
കോളജ് ഓഫ് ടീച്ചർ എജ്യൂക്കേഷൻ അസി. പ്രഫ.
ഡോ. അലക്സ് ജോർജ് കാവുകാട്ട്, വൈസ് പോസ്റുലേറ്റർ ഡോ.
ജയിംസ് പുലിയുറുമ്പിൽ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ.
റെജി വർഗ്ഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്, ജോബിൻ.പി മാത്യു, കോർഡിനേറ്റർ റെജീന സെബാസ്റ്റ്യൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

