ഇന്ന്
∙ പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിൽ യെലോ അലർട്ട്.
വൈദ്യുതിമുടക്കം
തീക്കോയി ∙ മേലടുക്കം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാലാ ∙ അണ്ടൂർ കവല, മരോട്ടിച്ചുവട്, മുത്തോലിക്കവല, പുലിയന്നൂർ, മുത്തോലി മിനി ഇൻഡസ്ട്രി, അരുണാപുരം, സെന്റ് തോമസ് കോളജ്, അൽഫോൻസ കോളജ്, കൊട്ടാരമറ്റം, കയ്യാലയ്ക്കകം, ആക്കക്കുന്ന്, അള്ളുങ്കൽക്കുന്ന്, ഇന്ത്യാർ ഫാക്ടറി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ പയ്യപ്പാടി, പുതുപ്പള്ളി ടൗൺ വെസ്റ്റ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തെങ്ങണ ∙ കരിക്കണ്ടം, പുന്നക്കുന്ന്, പമ്പ് ഹൗസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ആറ്റുവാക്കേരി ട്രാൻസ്ഫോമർ പരിധിയിൽ ഒന്ന് മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ∙ മണികണ്ഠവയൽ സാംസ്കാരികനിലയം, മാളിയേക്കൽപടി, കൊല്ലാപുരം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും കൊച്ചുപ്പള്ളി, ഹിറാ നഗർ, അമര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും. കുറിച്ചി ∙ ടഗോർ, നിറപറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ ഒന്നു വരെയും കൂനന്താനം ട്രാൻസ്ഫോമർ പരിധിയിൽ 2 മുതൽ 5 വരെയും വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
അടുക്കം ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപകരെ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കാൻ ഇന്നു 10.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.
ഫോൺ: 89219 85447.
ലഹരിവിരുദ്ധ ചിത്രരചനാ മത്സരം 28ന്
കോട്ടയം ∙ സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി ലഹരിവിരുദ്ധ ചിത്രരചനാ മത്സരം നടത്തും. 28ന് 10നു മാന്നാനം കുര്യാക്കോസ് ഏലിയാസ് കോളജിൽ നടക്കും. ജൂനിയർ (5,6,7 ക്ലാസുകൾ), സീനിയർ (8,9,10 ക്ലാസുകൾ) വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടത്തുന്നത്. 20നു മുൻപായി https://forms.gle/12CR8yapKucyV8vN6 എന്ന ലിങ്കിൽ ഓൺലൈനായി റജിസ്റ്റർ ചെയ്യണം.
ഓരോ വിഭാഗത്തിലും ആദ്യം റജിസ്റ്റർ ചെയ്യുന്ന 50 കുട്ടികൾക്കാണു മത്സരത്തിൽ പങ്കെടുക്കാൻ അർഹത ലഭിക്കുകയെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 9605322924, 8547971483.
ത്രോബോൾ ചാംപ്യൻഷിപ് 19ന്
കോട്ടയം ∙ ജില്ലാ സീനിയർ ത്രോബോൾ ചാംപ്യൻഷിപ് 19നു നാട്ടകം ഗവ വിഎച്ച്എസ്എസ് സ്കൂളിൽ നടത്തും.
16ന് മുൻപ് റജിസ്ട്രേഷനും ടീം റജിസ്ട്രേഷനും നടത്തണം. വെബ്വിലാസം: www.throwballkerala.com.
ഫോൺ:9497465690.
സർവേയർ നിയമനം
കല്ലറ ∙ ഡിജിറ്റൽ ക്രോപ് സർവേ പദ്ധതിയുമായി ബന്ധപ്പെട്ട് സർവേ നടത്തുന്നതിനായി കൃഷി ഭവനിലേക്ക് സർവേയർമാരെ താൽക്കാലികമായി നിയമിക്കുന്നു. ഒരു പ്ലോട്ട് (അഥവാ ഒരു സബ് ഡിവിഷൻ) സർവേ ചെയ്യുന്നതിന് 20 രൂപ ലഭിക്കും.
ഒരു സർവേയർക്ക് പരമാവധി 3000 പ്ലോട്ടുകൾ വരെ ഈ പദ്ധതിക്കു കീഴിൽ സർവേ ചെയ്യാവുന്നതാണ്. പ്ലസ്ടു, സ്മാർട്ഫോൺ കൈകാര്യം ചെയ്യുന്നതിനുള്ള അറിവ് എന്നിവയാണ് യോഗ്യത.
താൽപര്യമുള്ളവർ ഇന്നു 11നു മുൻപായി കൃഷിഭവനിൽ ബാങ്ക് അക്കൗണ്ടിന്റെ കോപ്പി, ആധാർ കാർഡ് എന്നിവ സഹിതം എത്തണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

