സ്മാർട്ട്ഫോൺ ഉപയോഗത്തിൽ അമിതമായി സമയം നഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയൊരു പരീക്ഷണത്തിന് തുടക്കമായത്. ഇൻസ്റ്റാഗ്രാം പരിശോധിക്കുന്നത് പലപ്പോഴും ഇരുപത് മിനിറ്റിലധികം നീളുന്നതോ, യൂട്യൂബ് ഒന്നിനായി തുറന്ന് നിരവധി വീഡിയോകൾ കാണുന്നതോ പതിവായി മാറിയിരുന്നു.
സാധാരണ സ്ക്രീൻ-ടൈം പരിധികൾ പരീക്ഷിച്ചെങ്കിലും അവ എളുപ്പത്തിൽ അവഗണിക്കാനാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ ഒരു സമീപനവുമായി സ്ക്രീൻസെൻ (ScreenZen) എന്ന ആപ്പ് ഉപയോഗിക്കുന്നത്.
അമിതമായി സമയം കളയുന്നുവെന്ന് സ്വയം ഓർമ്മിക്കുന്നതിന് പകരം, ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആപ്പുകൾ തുറക്കും മുൻപ് ചിന്തിക്കാൻ ഈ ആപ്പ് പ്രേരിപ്പിക്കുന്നു. ഈ ചെറിയ മാറ്റം വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞു.
ഫോണിലെ സമയം കുറയുക മാത്രമല്ല, ദിവസത്തിന്റെ വലിയൊരു ഭാഗം തിരികെ ലഭിക്കുകയും ചെയ്തു. ആപ്പുകൾ തുറക്കുന്നതിന് മുൻപുള്ള കാത്തിരിപ്പ് രീതിയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.
പതിവുപോലെ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ യൂട്യൂബിൽ ടാപ്പ് ചെയ്യുമ്പോൾ നേരിട്ട് ഫീഡിലേക്ക് പോകുന്നതിന് പകരം ചെറിയൊരു കാലതാമസം നേരിടേണ്ടി വരുന്നു. ആപ്പ് തുറക്കാൻ ശ്രമിക്കുമ്പോൾ കൗണ്ട്ഡൗൺ കാണുകയും, അത് തുറക്കാൻ തക്കതായ കാര്യമില്ലെന്ന് തിരിച്ചറിയുകയും ചെയ്യാം.
ചിലപ്പോഴൊക്കെ ആപ്പ് വേണ്ടെന്നുവെച്ച് ഫോൺ താഴെ വെക്കും. മറ്റു ചിലപ്പോൾ കാത്തിരുന്ന ശേഷം തുറക്കുമെങ്കിലും, ആ ഏതാനും സെക്കൻഡുകൾ ബോധപൂർവ്വമായ തീരുമാനമെടുക്കാൻ സഹായിക്കുന്നു.
പൂർണ്ണമായും യാന്ത്രികമായി ആപ്പുകൾ തുറക്കുന്ന ശീലത്തെ ഇത് തടയുന്നു. സമൂഹമാധ്യമങ്ങൾ ദിവസം മുഴുവൻ പൂർണ്ണമായി ഒഴിവാക്കേണ്ടതില്ല എന്നതിനാൽ, അവ ഉപയോഗിക്കേണ്ട
സമയങ്ങൾ മുൻകൂട്ടി ക്രമീകരിക്കാൻ സാധിച്ചു. സ്ക്രീൻസെൻ വഴി ദിവസവും സമയത്തിനും അനുസരിച്ച് വ്യത്യസ്ത നിയമങ്ങൾ ഉണ്ടാക്കാം.
ഒഴിവുസമയങ്ങളിൽ ആപ്പുകൾ തടസ്സമില്ലാതെ ഉപയോഗിക്കാനും, ജോലി ചെയ്യുമ്പോഴോ രാത്രി വിശ്രമിക്കുമ്പോഴോ അവയെ അകറ്റി നിർത്താനും ഈ സൗകര്യം സഹായിക്കുന്നു. ഓരോ ആപ്പിനും അനുസൃതമായി ക്രമീകരണങ്ങൾ മാറ്റാൻ കഴിയുന്നതിനാൽ എല്ലാ ആപ്പുകളെയും ഒരേ രീതിയിൽ നിയന്ത്രിക്കേണ്ടി വന്നില്ല.
ജോലി ചെയ്യുമ്പോൾ യൂട്യൂബ് തുറക്കണോ എന്ന് നിരന്തരം ചിന്തിക്കേണ്ട ബുദ്ധിമുട്ട് ഇതിലൂടെ ഒഴിവാക്കപ്പെട്ടു.
ആപ്പ് തുറക്കുന്നതിന് മുൻപ് “ഇത് പ്രധാനപ്പെട്ടതാണോ?” (Is this important?) എന്ന പോലുള്ള ലളിതമായ ചോദ്യങ്ങൾ ഉൾപ്പെടുത്താം. ‘ഞാൻ എന്തിനാണ് ഇത് പരിശോധിക്കുന്നത്?’ (Why am I checking?) എന്ന ഓപ്ഷനാണ് ഇതിനായി തിരഞ്ഞെടുക്കാനാവുക.
ബോറടിക്കുമ്പോഴോ പ്രത്യേക കാര്യമൊന്നുമില്ലാതെയോ പതിവ് ശീലത്തിന്റെ പുറത്ത് ആപ്പുകൾ തുറക്കുന്ന സന്ദർഭങ്ങളിൽ ഈ ചോദ്യം ഏറെ സഹായിക്കും. ആൻഡ്രോയിഡിന്റെ ഡിജിറ്റൽ വെൽബീയിംഗ് (Digital Wellbeing) ഏറെക്കാലമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അതിൽ ചില പരിമിതികളുണ്ടായിരുന്നു.
ആപ്പുകൾക്കായി ചെലവഴിച്ച സമയം, ഫോൺ അൺലോക്ക് ചെയ്തതിന്റെ കണക്കുകൾ എന്നിവ അറിയാൻ ഡിജിറ്റൽ വെൽബീയിംഗ് സഹായിക്കുമെങ്കിലും, എന്തിനാണ് ആപ്പ് തുറന്നത് എന്ന കാര്യം അത് വ്യക്തമാക്കുന്നില്ല. എന്നാൽ സ്ക്രീൻസെൻ ആപ്പ് ഇത്തരം ശീലങ്ങൾ ആവർത്തിക്കുന്നതിന് തൊട്ടുമുമ്പ് ഇടപെടുന്നു.
ആപ്പ് തുറക്കുന്നതിന് മുൻപുള്ള കാലതാമസം ആ തീരുമാനത്തെക്കുറിച്ച് പുനർചിന്തനം നടത്താൻ പ്രേരിപ്പിക്കുന്നു. ആപ്പുകൾ പൂർണ്ണമായി ഡിലീറ്റ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യാതെ തന്നെ ഫോൺ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ ഇതിലൂടെ സാധിച്ചു.
ആഗ്രഹവും അത് തുറക്കുന്നതും തമ്മിലുള്ള ചെറിയൊരു ഇടവേള, അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിന്ന് മോചനം നേടാൻ ഏറെ സഹായകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

