മുഖ്യമന്ത്രി പങ്കെടുത്ത പുസ്തക പ്രകാശന ചടങ്ങിനിടയിൽ മാധ്യമപ്രവർത്തകരെ തടഞ്ഞ സംഭവം വിവാദത്തിൽ. തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിനിടയിലാണ് മാധ്യമപ്രവർത്തകർക്ക് നേരെ പൊലീസിന്റെ നടപടിയുണ്ടായത്.
ചടർക്കടവിലിരുന്ന വനിതാ മാധ്യമപ്രവർത്തകയെ സീറ്റിൽ നിന്നും എഴുപ്പിച്ചു വിടുകയും, ചടങ്ങിൽ ചോദ്യങ്ങൾ ചോദിക്കരുതെന്ന് കർശനമായി താക്കീത് നൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണോ ഈ നടപടിയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പൊലീസ് കൃത്യമായ മറുപടി നൽകാൻ തയ്യാറായില്ല.
സംഭവത്തെ തുടർന്ന് സ്ഥലത്ത് മാധ്യമപ്രവർത്തകർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പിന്നീട് എസിപി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

