പ്രശസ്ത റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 8 മറ്റൊരു വീക്കന്റ് എപ്പിസോഡിലേക്ക് കടന്നിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് ചോദിച്ചറിഞ്ഞും, മത്സരാർത്ഥികളുടെ പ്രകടനങ്ങൾ വിലയിരുത്തിയും അവരെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇന്നത്തെ എപ്പിസോഡ് മുന്നേറിയത്.
താഷി, ഗൗതം, എൽദോ എന്നിവരുമായി ബന്ധപ്പെട്ട വിഷയത്തിൽ മൂന്ന് പേർക്കും കടുത്ത വിമർശനമാണ് മോഹൻലാൽന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
പ്രത്യേകിച്ച് എൽദോയെ അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്. ഇത് ബിഗ് ബോസിന്റെ വീടാണെന്നും അത്തരം ഡയലോഗുകൾ ഇവിടെ അനുവദിക്കില്ലെന്നും മോഹൻലാൽ കർശന മുന്നറിയിപ്പ് നൽകി.
കൂടാതെ, താഷിയോട് ദേഷ്യം നിയന്ത്രിക്കാനും, ഷിജിൻ ആണെങ്കിൽ ഒറ്റപ്പെടൽ തന്ത്രങ്ങൾ ഉപേക്ഷിച്ച് യഥാർത്ഥ ഗെയിം കാഴ്ചവെക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. കഴിഞ്ഞ ആഴ്ച മികച്ച പ്രകടനം കാഴ്ചവെച്ചതിന് ആസിഫ് പ്രത്യേക പ്രശംസയും ഒപ്പം ബർഗറും സമ്മാനമായി ലഭിച്ചു.
മുൻപ് ഷിജിൻ മോഹൻലാൽ നൽകിയ ബർഗർ നിരസിച്ച സംഭവം ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു ഈ ഇടപെടൽ എന്നത് ശ്രദ്ധേയമായി. ഇതിനുപുറമേ, ഷിജിൻ പ്രോപ്പർട്ടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട
വിഷയവും വലിയ രീതിയിൽ വിമർശിക്കപ്പെട്ടു. ഇത്തരം പ്രവൃത്തികൾ ആവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും, മത്സരാർത്ഥി വീട്ടിൽ നിന്നും പുറത്തുപോവേണ്ടിവരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ആഴ്ച ലീഡർ ആയ നോബിയെ ടാസ്ക് തോൽപ്പിക്കാനായി നിർദ്ദേശം നൽകിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ ലീഡർ സ്ഥാനം മോഹൻലാൽ റദ്ദാക്കുകയുണ്ടായി. അതേസമയം, ഇന്നത്തെ എപ്പിസോഡിൽ എവിക്ഷൻ നടപടികൾ ഉണ്ടായിരുന്നില്ല.
നാളത്തെ എപ്പിസോഡിലേക്കാണ് എവിക്ഷൻ മാറ്റി വെച്ചിരിക്കുന്നത്. നാളെത്തന്നെ ഒരാൾക്ക് ഷോയിൽ നിന്നും പടിയിറങ്ങേണ്ടി വരുമെന്ന് മോഹൻലാൽ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത ആഴ്ചയിലെ നോമിനേഷനിൽ മുഴുവൻ മത്സരാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. അതിനാൽ തന്നെ വരുന്ന ദിവസങ്ങളിൽ ആവേശകരമായ മത്സരങ്ങൾ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

