കാലാവസ്ഥ
∙ചിലസ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത.
വൈദ്യുതി മുടക്കം
ഗാന്ധിനഗർ ∙ കലുങ്ക്, ഗുരുമന്ദിരം, കണ്ണാന്തറ, കപ്പിലുമാവ്, ഹൗസിങ് ബോർഡ് ഗ്രൗണ്ട്, പട്ടത്താനം, കന്നുകുളം ടവർ, കന്നുകുളം, വെസ്കോ അടിച്ചിറ, ശാസ്താ അമ്പലം, ബസ് സ്റ്റാൻഡ്, ചാത്തുണ്ണി പാറ, കുട്ടിപ്പടി, ഒഎംസി റോഡ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും. തൃക്കൊടിത്താനം ∙ ളായിക്കാട് എസ്എൻഡിപി, ചെമ്പൻതുരുത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെയും കൊച്ചുപള്ളി, മണിമുറി, ഒട്ടക്കാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുറിച്ചി ∙ ചന്ദ്രത്തിൽപടി ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും ഇടയാടി ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പള്ളം ∙ നാട്ടകം വില്ലേജ്, കല്ലൂപ്പറമ്പ്, പുറമ്പോക്ക്, ഫ്ലോറടെക്, പനച്ചിക്കാട് അമ്പലം, പൗർണമി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. വാകത്താനം ∙ ഇരവുചിറ ടവർ, നാലുന്നാക്കൽ, പാറപ്പാട്ടുപടി, പാത്താമുട്ടം, ഇരവുചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ മലകുന്നം, നടേപ്പാലം, മാങ്ങാനം ടെംപിൾ, ദേവപ്രഭ, ഗ്രീൻവാലി വില്ല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം∙ ചേലമറ്റംപടി ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പരിചരണ ജോലി
കോട്ടയം ∙ എംജി സർവകലാശാലയിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിലെ വൊക്കേഷനൽ റിഹാബിലിറ്റേഷൻ സെന്ററിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ പരിചരണ ജോലി ചെയ്യുവാൻ താൽപര്യപ്പെടുന്നവരിൽ നിന്നു താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകർ ഏഴാം ക്ലാസ് പാസായിരിക്കണം.
2025 ജനുവരി ഒന്നിന് 50 വയസ്സ് കവിയരുത്. സ്പെഷൽ സ്കൂൾ പ്രവൃത്തി പരിചയം നിർബന്ധം.
തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ എന്നിവ സഹിതം ഭരണവിഭാഗം അസിസ്റ്റന്റ് റജിസ്ട്രാർക്ക് (1) 17നു മുൻപ് അപേക്ഷ നൽകണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

