വൈദ്യുതി മുടങ്ങും
പള്ളിമുക്ക് ∙ എംടിഎം, വേണാട്, സാംസങ്, ഷീല കേക്ക് വേൾഡ്, പോസ്റ്റ് ഒാഫിസ് 9 മുതൽ 5 വരെയും തട്ടാമല സൗത്ത് 9 മുതൽ 12 വരെയും രാജധാനി 11 മുതൽ 5 വരെയും. മയ്യനാട് ∙ കുറ്റിക്കാട്, സൂനാമി കോളനി – 9 മുതൽ 5 വരെ.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ കെൽട്രോണിൽ ഡേറ്റ അനാലിസിസ് ആൻഡ് മെഷീൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി ആപ്ലിക്കേഷൻ ഡവലപ്പർ, ഡിപ്ലോമ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിപ്ലോമ ഇൻ ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി കോഴ്സുകൾക്ക് അപേക്ഷിക്കാം.
നാഗമ്പടം കെൽട്രോൺ നോളജ് സെന്ററിലാണ് ക്ലാസുകൾ. യോഗ്യത: പ്ലസ് ടു.
റജിസ്ട്രേഷൻ ലിങ്ക്: https://forms.gle/LPNgabsFQscD27dUA ഫോൺ: 6282841772, 8590118698. കൊല്ലം ∙ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ ശ്രീനാരായണ കോളജ് വിദ്യാർഥികൾക്കും പുറത്തുള്ള വനിതകൾക്കുമായി നടത്തുന്ന 6 മാസം ദൈർഘ്യമുള്ള ബ്യൂട്ടിഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
മിനിമം വിദ്യാഭ്യാസ യോഗ്യത: എസ്എസ്എൽസി. പ്രായപരിധിയില്ല.
സീറ്റുകൾ പരിമിതം. ഫോൺ – 8606764420.
അധ്യാപക ഒഴിവ്
ഓയൂർ ∙ ചെറിയവെളിനല്ലൂർ ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവുണ്ട്.
അഭിമുഖം നാളെ രാവിലെ 10ന് . പൂവറ്റൂർ ∙ ജിഎൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ നാളെ രാവിലെ 11ന് നടക്കും.
അഭിമുഖം ഇന്ന്
പടിഞ്ഞാറേകല്ലട
∙ വെസ്റ്റ് കല്ലട ഗവ.എൽപിഎസ് ടീച്ചർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള അഭിമുഖം ഇന്ന് രാവിലെ 10.30ന് സ്കൂളിൽ നടത്തും.
കെടെറ്റ് പാസായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. പന്മന∙ ചിറ്റൂർ ഗവ.യുപിഎസിൽ യുപിഎ മലയാളം താൽക്കാലിക അധ്യാപക ഒഴിവ്.
അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2.15ന് സ്കൂൾ ഓഫിസിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

