പാമ്പാടി ∙ ദേശീയപാതയിൽ രണ്ടിടങ്ങളിലെ കലുങ്കുകളുടെ കൈവരികൾ തകർന്നു കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. വെള്ളൂർ കല്ലുപാലത്തിനു സമീപവും നെടുംകുഴി ജംക്ഷനിലെ കലുങ്കിന്റെ കൈവരികളുമാണ് തകർന്നുകിടക്കുന്നത്.
ഇതുവരെ കലുങ്കിന്റെ കോൺക്രീറ്റ് കൈവരികളിൽ തട്ടിനിന്ന് അപകടങ്ങൾ ഒഴിവായിരുന്നു. എന്നാൽ ആറുമാസങ്ങൾക്കുമുൻപ് വാഹനങ്ങൾ ഇടിച്ചു ഇരുസ്ഥലങ്ങളിലും കൈവരികൾ തകരുകയായിരുന്നു.
വളവിനോടു ചേർന്നാണ് കലുങ്കുകൾ.
എട്ടടിയോളം താഴ്ചയിലാണ് ഇരുസ്ഥലങ്ങളിലും തോടൊഴുകുന്നത്. തിരക്കേറിയ ദേശീയപാതയുടെ ഭാഗമായതിനാൽ കൈവരിയില്ലാത്തത് അപകട ഭീഷണിയാകുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് അപകടം ഒഴിവാക്കാൻ കൈവരികൾ സ്ഥാപിക്കാനും നടപടിയില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

