ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ ശ്രദ്ധേയരായ മത്സരാർത്ഥികളിൽ ഒരാളായ ഫൈറ്റ് മാസ്റ്റർ കാളി (ധന്യ)യുടെ അതിജീവന കഥകൾ വീണ്ടും മാധ്യമങ്ങളിൽ ഇടംപിടിക്കുന്നു. സിനിമാമേഖലയിലേക്ക് കടന്നുവരുന്നതിന് മുൻപ് അവർ അനുഭവിച്ച കടുത്ത യാതനകളെക്കുറിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ഏറെ ചർച്ചയാകുന്നത്.
ഏകദേശം പതിനെട്ട് വർഷം മുൻപാണ് കാളി ചലച്ചിത്ര ലോകത്തേക്ക് പ്രവേശിക്കുന്നത്. അഭിനയത്തിലും കൊറിയോഗ്രാഫിയിലും തുടക്കം കുറിച്ച അവർ, ഡ്യൂപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് സ്റ്റണ്ട് രംഗത്തേക്ക് തിരിഞ്ഞത്.
പ്രമുഖ സ്റ്റണ്ട് കൊറിയോഗ്രാഫർ മാഫിയ ശശിയുമായുള്ള പരിചയമാണ് ഇവരുടെ കരിയറിൽ വഴിത്തിരിവായത്. അദ്ദേഹത്തിന്റെ കീഴിൽ അസിസ്റ്റന്റായിട്ടായിരുന്നു തുടക്കം.
തന്റെ ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരിത സാഹചര്യങ്ങളെക്കുറിച്ച് കാളി മുൻപും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആലപ്പി അഷ്റഫ് ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
”ബാല്യ കൗമാര കാലങ്ങളിൽ താൻ അനുഭവിച്ച ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ചൂഷണങ്ങളെക്കുറിച്ചും പൊതുസമൂഹത്തോട് കാളി തുറന്ന് പറഞ്ഞിട്ടുണ്ട്. പത്താം വയസിൽ കാളിയെ അയൽവീട്ടിലുള്ളവർ ലൈംഗിക ചൂഷണത്തിന് ഇരയാക്കി.
കഴുകന്മാരുടെ കണ്ണിൽ നിന്നും രക്ഷപ്പെടാനായി ശ്മശാനത്തിൽ അഭയം തേടിയ കാളിയെ അവിടെ നിന്നും പിടിച്ചുകൊണ്ടുപോയി കൈയും കാലും കെട്ടിയിട്ട് ക്രൂരമായ ശാരീരിക ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നും കാളി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം നടന്നത് യുപിയിൽ അല്ല.
കൊച്ചി വൈപ്പിൻ മുരിക്കിൻ പാടത്താണ് എന്നത് ഓർക്കണം. വളർത്തച്ഛന്റേയും വളർത്തമ്മയുടേയും നിർബന്ധത്തിന് വഴങ്ങി കാളി പതിനെട്ടാം വയസിൽ വിവാഹിതയായി.
അധികം താമസിയാതെ രണ്ട് കുട്ടികളുടെ അമ്മയുമായി. പിന്നീട് ആ ദാമ്പത്യ ജീവിതവും അവസാനിപ്പിച്ചു.
മുന്നോട്ടുള്ള ജീവിതവും വഴിമുട്ടി. വിശപ്പ് മക്കൾ അനുഭവിക്കാതിരിക്കാനാണ് കാളി അവിടെ നിന്നും ഉയർത്തെഴുന്നേറ്റത്.
അങ്ങനെ യാദൃശ്ചികമായി ഫൈറ്റ് മാസ്റ്റർ മാഫിയ ശശിയുടെ അരികിൽ കാളി ചെന്നെത്തി. ഇരുളടഞ്ഞ ജീവിതത്തിലെ ഒരു വെളിച്ചമായിരുന്നു ആ കണ്ടുമുട്ടൽ.
കളിമണ്ണ് സിനിമയിൽ ശ്വേത മേനോന്റെ ഡ്യൂപ്പായിട്ടായിരുന്നു കാളിയുടെ സിനിമാ അരങ്ങേറ്റം. ദക്ഷിണേന്ത്യയിലെ ആദ്യ ലേഡി ഫൈറ്റ് മാസ്റ്റർ എന്ന ടാഗ് കാളിക്ക് സ്വന്തമാണ്.
അവരുടെ പോരാട്ട വഴികൾ വെറും കഥയല്ല ജീവിതമാണ്”, എന്നാണ് ആലപ്പി അഷ്റഫ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

