മറയൂർ∙ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പഴയ കെട്ടിടത്തിൽ ലാബ് സാമഗ്രികൾ സൂക്ഷിച്ചിരുന്ന മുറിയുടെ മുൻവശം അടർന്നുവീണു.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഈ സമയത്ത് ഇവിടെ വിദ്യാർഥികൾ ആരും തന്നെ ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി.
പഴയ കെട്ടിടം ശോചനീയ അവസ്ഥയിലായതിനാൽ രണ്ടു വർഷം മുൻപ് പുതിയ കെട്ടിടത്തിലേക്ക് വിദ്യാർഥികളെ മാറ്റിയിരുന്നു.
ഇതിനുള്ളിൽ ഒരു ഭാഗത്താണ് ലാബിന്റെ സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ബന്ധപ്പെട്ട
അധികൃതരെ അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ച എൻജിനീയർ എത്തി പരിശോധന നടത്തുകയും ചെയ്തു.കുട്ടികൾ കളിക്കുന്ന ഗ്രൗണ്ടിന്റെ സമീപത്താണ് ഈ കെട്ടിടം നിൽക്കുന്നത്.
അതിനാൽ ഈ കെട്ടിടം അടിയന്തരമായി പൊളിച്ചു നീക്കണമെന്നാണ് ആവശ്യം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

