കോട്ടയം ∙ ഇല്ലിക്കൽ എക്സൽഷ്യർ ഇംഗ്ലീഷ് സ്കൂളിൽ എസ്ഡിജി കോൺക്ലേവ് സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ തിരഞ്ഞെടുത്ത പത്തെണ്ണത്തിനെ കേന്ദ്രീകരിച്ച് വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളും അധ്യാപകരും എക്സൽഷ്യർ സ്കൂളിൽ ഒത്തുകൂടി.
ആഗോള പൗരത്വവും സുസ്ഥിരമായ വികസനവും വളർത്തിയെടുക്കുകയും യുവമനസ്സുകൾക്ക് പങ്കാളിത്തവും പ്രചോദനവും മാറ്റവും ഉണ്ടാക്കുവാൻ അടിത്തറയാകുക എന്നതാണ് ഈ സമ്മേളനം സമ്മേളനത്തിന്റെ ലക്ഷ്യം.
സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ കോട്ടയം ജില്ലാ കലക്ടർ ചേതൻ കുമാർ മീണ ഐഎഎസ് ഉദ്ഘാടനം നിർവഹിച്ചു. രാഷ്ട്ര പുനർനിർമാണത്തിന് വിദ്യാഭ്യാസ കാലയളവിൽ തന്നെ ലക്ഷ്യം കണ്ടെത്തുവാൻ അദ്ദേഹം തന്റെ ഉദ്ഘാടന സന്ദേശത്തിൽ ആവശ്യപ്പെട്ടു.
സമാപന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎ, നിഷ ജോസ് കെ. മാണി എന്നിവർ മുഖ്യതിഥികളായിരുന്നു.
സ്കൂൾ പ്രിൻസിപ്പൽ ശ്രീലേഖ എസ്, ഡയറക്ടർ എൻ.ജെ. മാത്യു, സെക്രട്ടറി റോസി മാത്യു, അഡ്മിനിസ്ട്രേറ്റർ ബെറ്റി മാത്യൂസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

