ഏറ്റുമാനൂർ ∙ ഫിറ്റ്നസ് രംഗത്ത് സജീവ സാന്നിധ്യമായ എക്സ്ട്രീം ഫിറ്റ്നസ് സെന്റർ സ്ഥാപനത്തിന്റെ 16-ാം വാർഷികവും ഓണാഘോഷവും വർണാഭമായ ചടങ്ങോടെ കൊണ്ടാടി. അമല അഡിറ്റോറിയത്തിൽ നടന്ന ‘എക്സ്ട്രീം ഓണം 2026’ ആഘോഷപരിപാടികൾക്ക് നാടൻ തനിമയോടെയാണ് തുടക്കമായത്.
ചടങ്ങിൽ കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിച്ചു. ചടങ്ങിനിടയിൽ അദ്ദേഹം സുപ്രധാനമായ ഓപ്പറേഷൻ തൂഫാൻ സന്ദേശവും സദസ്സിന് കൈമാറി.
ആരോഗ്യ സംരക്ഷണത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിളിച്ചോതിയ ചടങ്ങിൽ പ്രത്യേക അതിഥിയായി എത്തിയ ബേബി പ്ലാക്കുട്ടം കുടുംബാംഗങ്ങൾക്ക് ഫിറ്റ്നസിന്റെ പ്രാധാന്യം വിശദീകരിച്ച് സംസാരിച്ചു. പരിപാടിക്ക് ജിം ഡയറക്ടർ സജീവ് സ്കറിയ പ്ലാക്കിത്തോട്ടിയിൽ നേതൃത്വം നൽകി.
ചടങ്ങിന്റെ ഭാഗമായി ജിം അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷച്ചടങ്ങുകൾക്ക് ജിം അംഗങ്ങളുടെയും നാട്ടുകാരുടെയും സജീവ സാന്നിധ്യം ശ്രദ്ധേയമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

