കോട്ടയം ∙ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയുടെ പ്രധാനപ്പെട്ട രചനകളുടെ കയ്യെഴുത്തു പ്രതികൾ പുരാരേഖ വകുപ്പ് ഏറ്റെടുത്തു.
വേളൂർ കൃഷ്ണൻകുട്ടിയുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ കയ്യെഴുത്തു പ്രതികൾ സംരക്ഷിക്കുന്നതിനു വകുപ്പിനെ നേരിട്ട് എൽപിക്കുകയായിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ രേഖകൾ ഏറ്റുവാങ്ങി. പുരാവസ്തു ഡയറക്ടർ എസ്.പാർവതി, വേളൂർ കൃഷ്ണൻ കുട്ടിയുടെ മകൻ വിനോദ് വേളൂർ, മകൾ കലാവിനോദിനി, മകന്റെ ഭാര്യ സുചേത, മകൾ കാവ്യ വിനോദ് എന്നിവർ പങ്കെടുത്തു. നൂറ്റിയൻപതിലധികം ഹാസ്യസാഹിത്യ കൃതികൾ രചിച്ച കൃഷ്ണൻകുട്ടി 1927ൽ വേളൂരിലാണ് ജനിച്ചത്.
2003 ഓഗസ്റ്റ് 22ന് അന്തരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

