ഭക്ഷണത്തിൽ ഇഷ്ടപ്പെടാത്ത ചേരുവകൾ ഒഴിവാക്കാൻ ആവശ്യപ്പെടാറുള്ള ഉപഭോക്താക്കൾക്ക് മുന്നിൽ കൗതുകകരവും എന്നാൽ വിചിത്രവുമായ ഒരു അനുഭവം പങ്കുവെക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ വാഗ്മിത സിങ്. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലുള്ള ഒരു കഫേയിൽ നിന്ന് സാൻവിച്ച് ഓർഡർ ചെയ്തപ്പോഴാണ് അപ്രതീക്ഷിതമായ ഈ അനുഭവം ഉണ്ടായത്.
സാൻവിച്ചിൽ നിന്ന് ചീസ് ഒഴിവാക്കിയതിന് കഫേ അധികൃതർ 75 സെന്റ് (ഏകദേശം 72 രൂപ) അധികമായി ഈടാക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വാഗ്മിത ഈ സംഭവം പുറംലോകത്തെ അറിയിച്ചത്.
സാൻവിച്ച് ഓർഡർ ചെയ്യുന്നതിനിടയിൽ അതിൽ ചീസ് ചേർക്കേണ്ടതില്ലെന്ന് വാഗ്മിത ജീവനക്കാരിയോട് പ്രത്യേകം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ചീസ് ഒഴിവാക്കുന്നതിന് 75 സെന്റ് അധികം നൽകേണ്ടി വരുമെന്നായിരുന്നു ജീവനക്കാരിയുടെ മറുപടി.
താൻ കഴിക്കാത്ത ഒരു വസ്തുവിന് എന്തിനാണ് പണം നൽകേണ്ടതെന്ന് വാഗ്മിത തിരിച്ചു ചോദിച്ചു. സാൻവിച്ചുകൾ മുൻകൂട്ടി തയ്യാറാക്കി വെക്കുന്നതാണെന്നും, അത് മാറ്റിയെടുക്കുന്നതിൽ ഷെഫിന്റെ പ്രയത്നമുണ്ടെന്നുമാണ് ഇതിന് മറുപടിയായി ജീവനക്കാരി വ്യക്തമാക്കിയത്.
കഫേ അധികൃതരുടെ ഈ വിചിത്രമായ ന്യായീകരണം വാഗ്മിതയിൽ കടുത്ത അമർഷത്തിനാണ് ഇടയാക്കിയത്. വരും ദിവസങ്ങളിൽ കോക്ക് കുടിക്കാത്തതിനോ അല്ലെങ്കിൽ ബാത്റൂം ഉപയോഗിക്കാത്തതിനോ ഒക്കെ കഫേകൾ ഇത്തരത്തിൽ അധിക തുക ഈടാക്കുമോ എന്ന ചോദ്യമാണ് വീഡിയോയിലൂടെ അവർ ഉന്നയിക്കുന്നത്.
View this post on Instagram A post shared by Vagmita Singh (@thatindianchick_) സമൂഹമാധ്യമങ്ങളിൽ വൈറലായ ഈ വീഡിയോയ്ക്ക് താഴെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. “ഇത് പുതിയ കാര്യമല്ല.
2015-ൽ ന്യൂസിലാൻഡിൽ എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. ബർഗറിൽ നിന്ന് പാറ്റി ഒഴിവാക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ 5 ഡോളർ അധികം ഈടാക്കി” എന്നായിരുന്നു ഒരാളുടെ കമന്റ്.
“പാരീസിൽ വച്ച് എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ അവരോട് പറഞ്ഞു, എനിക്ക് തരൂ, ഞാൻ തന്നെ അത് എടുത്തുമാറ്റിക്കോളാം എന്ന്” എന്ന് മറ്റൊരു ഉപയോക്താവും തന്റെ അനുഭവം കുറിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

