അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 2025-26 അധ്യയന വർഷത്തെ മഹാത്മാഗാന്ധി സർവകലാശാല (എംജി യൂണിവേഴ്സിറ്റി) വനിത വോളിബോൾ ചാംപ്യൻഷിപ്പിലെ ഇന്റർ സോൺ – സൂപ്പർ ലീഗിൽ പാലാ അൽഫോൻസാ കോളജ് ചാംപ്യന്മാരായി. ചങ്ങനാശേരി അസംപ്ഷൻ കോളജ്, പത്തനംതിട്ട
കാത്തോലിക്കേറ്റ് കോളജ്, പാലാ അൽഫോൻസ കോളജ്, ആലുവ സെന്റ് സേവിയേഴ്സ് കോളജ് എന്നീ നാല് ടീമുകളാണ് ഇന്റർസോൺ സൂപ്പർ ലീഗ് മത്സരങ്ങളിൽ മാറ്റുരച്ചത്.
വിജയികൾക്ക് അരുവിത്തുറ സെന്റ് ജോർജ് കോളജ് മാനേജർ വെരി. റവ.
ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ അരുവിത്തുറ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ്, കോളജ് ബർസാർ റവ. ഫാ.
ബിജു കുന്നയ്ക്കാട്ട്, അരുവിത്തുറ കോളജ് കായിക വിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

