കോട്ടയം ∙ ഹൃദയ സംബന്ധമായ അസുഖവും ഇരു കിഡ്നികൾക്കും തകരാറുമുള്ള ഗൃഹനാഥൻ സുമനസ്സുകളുടെ സഹായം തേടുന്നു. തൃക്കൊടിത്താനം കോട്ടമുറി തുണ്ടിയിൽ അനൂപ് കുമാർ (44) കഴിഞ്ഞ 3 മാസത്തിനിടെ ദുരിതങ്ങളിലൂടെയാണ് കടന്നുപോയത്.
കിഡ്നി തകരാറിലായി ചികിത്സ നടക്കുന്നതിനിടെ ജനുവരി മാസം ഹൃദയാഘാതമുണ്ടായി കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മാർച്ചിൽ കാഴ്ചക്കുറവുള്ള വലതു കണ്ണിനു ഓപ്പറേഷനും വേണ്ടിവന്നു.
വിദ്യാർഥികളായ 3 മക്കളുമായി അനുപ് വാടകവീട്ടിലാണ് കഴിയുന്നത്. കെട്ടിട
നിർമാണ സൈറ്റുകളിൽ സൂപ്പർ വൈസറായി ജോലി ചെയ്തിരുന്ന അനൂപിനു ജോലിക്കും പോകാൻ കഴിയുന്നില്ല. ഭാര്യ ഇന്ദു തുണിക്കടയിൽ ജോലി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്.
മെഡിക്കൽ കോളജിൽ കിഡ്നി, ഹൃദയസംബന്ധമായ രോഗങ്ങൾക്ക് ചികിത്സ തുടങ്ങിയതോടെ ജോലിക്ക് പോകാനും കഴിയാത്ത നിലയെത്തി. വിദ്യാർഥികളുടെ പഠനവും മുടങ്ങുന്ന അവസ്ഥയാണ്.
മാസം ഇൻജക്ഷനു മാത്രം 6000 രൂപയിലധികം ചെലവാകും. പുറത്തു നിന്നു മരുന്നു വാങ്ങുന്നതിനും വലിയ തുകയാകുന്നുണ്ട്.
ചികിത്സാ സഹായത്തിനായി തൃക്കൊടിത്താനം യൂണിയൻ ബാങ്ക് ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

