കോട്ടയം ∙ കഴിഞ്ഞ 10 മാസത്തിനിടെ മദ്യപിച്ചും ട്രെയിനിന്റെ ഫുട്ബോഡിലിരുന്നും യാത്ര ചെയ്ത 700 പേരെയാണ് കോട്ടയം റെയിൽവേ പൊലീസും റെയിൽ സുരക്ഷ സേനയും ചേർന്നു പിടികൂടിയത്. 2 ദിവസത്തിനിടെ വനിതാ കംപാർട്മെന്റിൽ യാത്ര ചെയ്യാൻ ശ്രമിച്ച 10 പേരെ കോട്ടയം റെയിൽവേ സ്റ്റേഷനിൽനിന്നു സുരക്ഷാ സേന പിടികൂടി.
24 മോഷണക്കേസുകളും സ്ത്രീകൾക്കെതിരെയുള്ള 8 ലൈംഗികാതിക്രമ കേസുകളും റിപ്പോർട്ട് ചെയ്തു.
സ്ത്രീകളോട് മോശമായി പെരുമാറിയ 8 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നു റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി.ജോസഫ് അറിയിച്ചു.മദ്യപിച്ച് പ്ലാറ്റ്ഫോം പരിസരത്തു ശല്യമുണ്ടാക്കിയവർക്കെതിരെ കേസെടുക്കുകയും 1000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഫുട്ബോഡിലിരുന്ന് മറ്റ് യാത്രക്കാർക്കു തടസ്സം സൃഷ്ടിച്ചവർക്കെതിരെ കേസെടുത്ത് 1000 രൂപ പിഴയിടാക്കിയെന്നും അറിയിച്ചു.അതേസമയം, രണ്ടാം പ്ലാറ്റ്ഫോം സ്ഥാപിച്ചിടത്തു മതിയായ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. നാഗമ്പടം ഭാഗത്തുനിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കുന്നതിനു സംവിധാനമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

