പാലക്കാട് ജില്ലയിലെ അട്ടപ്പാടി ചെന്താമല മേഖലയിൽ നീലക്കുറിഞ്ഞി കാണുന്നതിനായി വനത്തിനുള്ളിൽ പ്രവേശിച്ച് വഴിതെറ്റി കുടുങ്ങിപ്പോയ യുവാക്കളെ വനം വകുപ്പ് ഉദ്യോഗസ്ഥർ സുരക്ഷിതമായി കണ്ടെത്തി. അട്ടപ്പാടി താവളം സ്വദേശികളായ അഭീന്ദർ (23), ഷാനു (23) എന്നിവരാണ് വനത്തിൽ അകപ്പെട്ടത്.
അട്ടപ്പാടി റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്താൻ സാധിച്ചത്. നിലവിൽ യുവാക്കൾക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്നും വനം വകുപ്പ് സംഘം ഇവർക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ലഭ്യമാക്കിയതായും അധികൃതർ വ്യക്തമാക്കി.
വനഭൂമിയിലേക്ക് അനുമതിയില്ലാതെയക്രമിച്ചു കയറി സമൂഹമാധ്യമങ്ങൾക്കായി റീൽസ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. ചെന്താമലയിൽ നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് നിരവധി പേരാണ് വനമേഖലയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

