ശാന്തൻപാറ∙ പിഎംജിഎസ്വൈ പദ്ധതി പ്രകാരം നിർമാണമാരംഭിച്ച ചേരിയാർ – പള്ളിക്കുന്ന് റോഡിന്റെ നിർമാണം വീണ്ടും നിലച്ചതോടെ നാട്ടുകാർ ദുരിതത്തിലായി. 4 വർഷം മുൻപാണ് 3.9 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നിർമിക്കാൻ 3.25 കോടി രൂപ അനുവദിച്ചത്.
എന്നാൽ ടെൻഡർ നടപടികൾ ഏറെ വൈകി.
2024 ഓഗസ്റ്റിലാണ് റോഡിന്റെ നിർമാണം ആരംഭിച്ചത്. പിന്നീട് പല തവണ കരാറുകാരൻ റോഡ് നിർമാണം നിർത്തിവച്ചു.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ എർത്ത് വർക്കും സോളിങ്ങും പൂർത്തിയാക്കി. എന്നാൽ അതിന് ശേഷം കരാറുകാരൻ ഇവിടേക്ക് തിരിഞ്ഞ് നോക്കുന്നില്ല.
മാസങ്ങൾക്ക് മുൻപ് സോളിങ് നടത്തിയ റോഡ് വീണ്ടും തകർന്നു തരിപ്പണമായി.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കല്ലുകൾ ഇളകിത്തെറിച്ച് പോകുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം വാഹനം കടന്നുപോയപ്പോൾ സോളിങ്ങിനുപയോഗിച്ച കല്ല് തെറിച്ചുവീണ് ഒരു വീടിന്റെ ജനൽച്ചില്ല് തകർന്നു.
കുളവേലിയിൽ എൽദോസിന്റെ വീടിന്റെ ജനൽച്ചില്ല് പാെട്ടുകയും കല്ല് മുറിക്കുള്ളിലെ കട്ടിലിൽ പതിക്കുകയും ചെയ്തു. ഇൗ സമയം ഇവിടെ ആരും ഉണ്ടാകാത്തതിനാൽ അപകടം ഒഴിവായി.
റോഡ് നിർമാണം വൈകുന്നതിനെതിരെ പ്രതിഷേധ സമരങ്ങൾ ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.
റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കരാറുകാരന് നോട്ടിസ് നൽകിയിട്ടുണ്ടെന്നാണ് പാെതുമരാമത്ത് അധികൃതർ പറയുന്നത്. എന്നാൽ ഇതിന് മുൻപും പല തവണ റോഡ് നിർമാണം നിർത്തി വച്ചിട്ടും അധികൃതരുടെയും ജനപ്രതിനിധികളുടെയും ഭാഗത്തുനിന്ന് കരാറുകാരനെ സഹായിക്കുന്ന നടപടിയാണുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

