ചങ്ങനാശേരി ∙ വ്ലോഗർമാരോടും വിനോദസഞ്ചാരികളോടും കടക്കുപുറത്ത് പറയണോ ?.. വേണ്ട
അവരെ ചേർത്ത് നിർത്തണമെന്നാണ് ചങ്ങനാശേരിക്കാർക്ക് പറയാനുള്ളത്. അടിസ്ഥാന സൗകര്യങ്ങളും പൊതുസംവിധാനങ്ങളും മെച്ചപ്പെടുത്തി ചങ്ങനാശേരിയുടെ ചന്തം കാട്ടിക്കൊടുക്കണമെന്നാണ് ആളുകൾ പറയുന്നത്.
കുട്ടനാടിന്റെയും ഹൈറേഞ്ചിന്റെയും ഗേറ്റ്വേ എന്നറിയപ്പെടുന്ന ചങ്ങനാശേരി കൂടുതൽ ടൂറിസം സൗഹൃദമുള്ള ഇടമായി മാറണമെന്നും അഭിപ്രായമുയരുന്നു.
മികച്ച പ്രതികരണം
ജർമൻ വ്ലോഗർ അലക്സാണ്ടർ വെൽഡറുടെ വൈറൽ വിഡിയോയെത്തുടർന്ന് മനോരമ ആരംഭിച്ച ‘ചന്തം വേണ്ടേ ചങ്ങനാശേരി’ പരമ്പരയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മനോരമ പങ്കുവച്ച അഭിപ്രായങ്ങൾക്ക് പിന്തുണയുമായി റസിഡന്റ്സ് അസോസിയേഷനുകളും വ്യക്തികളും രംഗത്തുവന്നു.
നഗരം വൃത്തിയാക്കണമെന്നും മാലിന്യം കാര്യക്ഷമമായി നീക്കം ചെയ്യണമെന്നും പൊതുജനങ്ങൾ സഹകരിക്കണമെന്നും പരമ്പര ഉന്നയിച്ചു. കെഎസ്ആർടിസിയുടെ സേവനങ്ങളും സംവിധാനങ്ങളും മെച്ചപ്പെടണമെന്നും ആവശ്യമുയർന്നു.
കണ്ടുപഠിക്കാം
നഗരത്തെ ഒന്നു സുന്ദരമാക്കാൻ കൺമുൻപിൽ മാതൃകകളുണ്ട്.
കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നഗരത്തിലേക്കു പ്രവേശിക്കുന്നവർക്കു കാഴ്ചകൾ ഒരുക്കാം. ∙ ചങ്ങനാശേരി പാലാത്ര ബൈപാസിൽ ചങ്ങനാശേരി ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച രീതിയിൽ സൗന്ദര്യവൽക്കരണം നടത്തിയിട്ടുണ്ട്. ∙ പാലാത്രയ്ക്കു സമീപം ഏനാച്ചിറ വീട്ടിൽ നൗഷാദും ഭാര്യ മിനിയും റോഡിനു വശത്ത് പൂന്തോട്ടം ഒരുക്കിയിരിക്കുന്നു. ∙ എംസി റോഡിൽ വാഴപ്പള്ളി സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂളിനു മുൻപിലെ പുൽത്തകിടിയും സമീപത്തെ കോൺവന്റിനു മുൻപിലെ അലങ്കാരച്ചെടികളും.
(അവസാനിച്ചു) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

