മേലേചിന്നാർ∙ ബിഎം ആൻഡ് ബിസി നിലവാരത്തിൽ പണിയുന്ന നത്തുകല്ല്-അടിമാലി റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
എം.എം.മണി എംഎൽഎ മുഖ്യാതിഥിയായിരുന്നു. കിഫ്ബിയിൽ നിന്നുള്ള 55.068 കോടി രൂപ മുടക്കിയാണ് ആധുനിക നിലവാരത്തിൽ 26 കിലോമീറ്റർ റോഡ് നിർമിക്കുന്നത്.
ശേഷിക്കുന്ന ഭാഗം നേരത്തെ ആധുനിക നിലവാരത്തിലാക്കിയിരുന്നു. പാത പൂർത്തിയാകുന്നതോടെ 45 കിലോമീറ്റർ മാത്രം സഞ്ചരിച്ചാൽ അടിമാലിയിൽ നിന്ന് കട്ടപ്പനയിൽ എത്താനാകും.
ചെറുതോണി വഴി 60 കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ അടിമാലിയിലെത്താനാകൂ. മൂന്നാറിൽ നിന്ന് തേക്കടിയിലേക്ക് പോകുന്ന വിനോദ സഞ്ചാരികൾക്കും കുറഞ്ഞ ദൂരത്തിൽ യഥാസ്ഥാനങ്ങളിൽ എത്താൻ ഈ പാത ഗുണകരമാകും. ഇരട്ടയാർ, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാത ഈട്ടിത്തോപ്പ്, മേലേചിന്നാർ, ബഥേൽ, പെരിഞ്ചാംകുട്ടി, മുള്ളരിക്കുടി, പണിക്കൻകുടി തുടങ്ങിയ മേഖലകളുടെ വികസനത്തിനും പ്രയോജനപ്പെടും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി.വർഗീസ്, കാർഷിക കടാശ്വാസ കമ്മിഷൻ അംഗം ജോസ് പാലത്തിനാൽ, സഹകരണ പെൻഷൻ ബോർഡംഗം ടി.പി.മൽക്ക, ഹൗസിങ് ബോർഡംഗം ഷാജി കാഞ്ഞമല, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീമി ലാലിച്ചൻ, ആനന്ദ് സുനിൽകുമാർ, പഞ്ചായത്തംഗം മിനി സിബിച്ചൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

