കോട്ടയം ∙ വോട്ടർ പട്ടിക പരിഷ്കരണത്തിനു ജില്ലയിൽ തുടക്കം. ബിഎൽഒമാർ വോട്ടർമാരുടെ വീടുകളിലെത്തി എന്യൂമറേഷൻ ഫോം വിതരണം ചെയ്തുതുടങ്ങി.
ജില്ലയിലെ മുതിർന്ന വോട്ടറായ 108 വയസ്സ് പിന്നിട്ട മീനടം മാളിയേക്കൽ ശോശാമ്മ കുര്യന് വീട്ടിലെത്തി ഫോം വിതരണം ചെയ്ത് കലക്ടർ ചേതൻകുമാർ മീണ നടപടിക്കു തുടക്കം കുറിച്ചു.
ശോശാമ്മയുടെ മകൾ 90 വയസ്സ് പിന്നിട്ട എം.കെ.ഏലിയാമ്മയ്ക്കും കലക്ടർ ഫോം കൈമാറി.സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.ടി.തോമസിനെ വീട്ടിൽ സന്ദർശിച്ച് കലക്ടർ എന്യൂമറേഷൻ ഫോം നൽകി.
ഭിന്നശേഷിക്കാരനായ തിരുനക്കര സ്വദേശി വടക്കേടത്തു വാര്യത്ത് ഉണ്ണിക്കൃഷ്ണൻ, കാരാപ്പുഴ മാളികപ്പീടികയിലെ 97 വയസ്സ് പിന്നിട്ട
ചെല്ലപ്പൻ, ഭാര്യ ജാനകി, മാളികപ്പീടികയിലെ 90 വയസ്സുള്ള മണിയമ്മ, പനച്ചിക്കാട് മലവേടൻ കോളനിയിലെ ചെല്ലമ്മ എന്നിവരുടെ വീടുകളിലും ഫോം നൽകുന്നതിനായി കലക്ടറെത്തി.ഫോം വിതരണത്തിനും പൂരിപ്പിച്ച ഫോമുകൾ ശേഖരിക്കുന്നതിനുമായി ഡിസംബർ 4 വരെയാണ് ബിഎൽഒമാർ ഭവനസന്ദർശനം നടത്തുന്നത്. വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ 1950, കലക്ടറേറ്റിലെ ഹെൽപ് ഡെസ്ക് നമ്പർ: 0481 256008 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

