കൊല്ലം∙ എതിർപ്പ് ഉന്നയിക്കുന്നവരെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന രീതിയാണ് ഇപ്പോൾ രാജ്യത്തു നടക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ.
മിക്ക രാഷ്ട്രീയ പാർട്ടികളും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തെ എതിർത്തെങ്കിലും ഭൂരിപക്ഷമുള്ളതു കൊണ്ട് അടിച്ചേൽപിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. നവീകരിച്ച ജില്ലാപഞ്ചായത്ത് ആസ്ഥാനം, പുതിയ കെട്ടിടം, കാവ്യ മണ്ഡപം എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ.
ചോദ്യം ചെയ്യുന്നതാണു രാജ്യത്തിന്റെ ജനിതക ഘടന.
ഭരണഘടനാ രൂപീകരണ വേളയിൽ ഓരോ ഖണ്ഡികയിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിച്ച്, അതു ചർച്ച ചെയ്താണു പാസാക്കിയെടുത്തത്. ഏറെ ശ്രമകരമായി ക്രോഡീകരിച്ച ഭരണഘടന അട്ടിമറിക്കുമ്പോഴെല്ലാം ജനം അത്തരം ശ്രമങ്ങളെ ഏതിർത്തിട്ടുണ്ട്.
രാജ്യത്തെ ജനത വീണ്ടും ഉയർത്തെഴുന്നേൽക്കണ്ട സമയമാണിതെന്നും സ്പീക്കർ പറഞ്ഞു.
കവി ഒഎൻവി.
കുറുപ്പിന്റെ പ്രതിമയും അദ്ദേഹം അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഗോപൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തിന്റെ കഴിഞ്ഞ അഞ്ചു വർഷത്തെ സമഗ്ര വികസനരേഖയുടെ പ്രകാശനം ജില്ലാ കലക്ടർ എൻ.ദേവിദാസ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷരായ ജെ. നജീബത്ത്, വസന്താ രമേശ്, കെ അനിൽകുമാർ, അനിൽ എസ്.
കല്ലേലിഭാഗം, സാം കെ. ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

