കാഞ്ഞിരപ്പള്ളി ∙ മഴക്കാലത്ത് വെള്ളവും ചെളിയും നിറഞ്ഞ ഇടവഴിയിലെ പരിമിതമായ സഞ്ചാര മാർഗത്തിൽ നിന്നും ഓട്ടോയും പിക്കപ്പും ഉൾപ്പെടെ ചെറിയ വാഹനങ്ങൾ എത്തുന്നതിന് 6 അടി വീതിയിൽ റോഡ് നിർമിച്ചതിന്റെ ആഹ്ലാദത്തിലാണു വില്ലൻചിറക്കുന്നിൻ മുകളിലെ നിവാസികൾ. കാൽനൂറ്റാണ്ടായി മണ്ണാറക്കയം വില്ലൻചിറക്കുന്നിന്റെ മുകളിൽ താമസിക്കുന്ന 12 കുടുംബങ്ങളിലെ ആളുകൾക്ക് വീട്ടിലെത്തണമെങ്കിൽ 3 അടി വീതി മാത്രമുള്ള നടപ്പുവഴിയിലൂടെ അരക്കിലോമീറ്റർ നടന്നു കുന്നുകയറണമായിരുന്നു.
ഇതിനിടെ വഴിയിലുണ്ടായിരുന്ന കൂറ്റൻ പാറകളും വൻമരവും കാൽനട പോലും ദുസ്സഹമാക്കി.
കുട്ടികളും മുതിർന്നവരും വഴിയിൽ വീണു പരുക്കേൽക്കുന്നതും പതിവായിരുന്നു.
ചിറക്കടവ് പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെടുന്ന ഇവിടേക്കു റോഡ് നിർമിക്കാൻ വാർഡംഗം ആന്റണി മാർട്ടിൻ 3 ലക്ഷം രൂപ ഫണ്ട് അനുവദിച്ചെങ്കിലും തടസ്സങ്ങളായിരുന്നു മുഴുവൻ. റോഡിന്റെ ഉദ്ഘാടനം വെടിക്കെട്ടും ഗാനമേളയും ഭക്ഷണ വിതരണവും നടത്തി നാട്ടുകാർ ആഘോഷമാക്കി മാറ്റി.
ഇരുവശവും ഗർത്തങ്ങളുള്ള പുതിയ വഴിയിൽ സംരക്ഷണ വേലി നിർമിക്കാൻ ഫണ്ട് അനുവദിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന സമ്മേളനത്തിൽ അറിയിക്കുകയും ചെയ്തു.
ഗവ. ചീഫ് വിപ് എൻ.ജയരാജ് പുതിയ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. വാർഡംഗം ആന്റണി മാർട്ടിൻ, വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബി.രവീന്ദ്രൻ നായർ, മിനി സേതുനാഥ്, പഞ്ചായത്തംഗങ്ങളായ സുമേഷ് ആൻഡ്രൂസ്, കെ.ജി.രാജേഷ്, ഷാക്കി സജീവ്, അമ്പിളി ശിവദാസ്, ലീന കൃഷ്ണകുമാർ, വി.എൻ.കരുണാകരൻ, ബി.ബാലചന്ദ്രൻ, സുരേഷ് കുമാർ, ജി.അജിത് കുമാർ, മധു താവുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

