അംശദായം സ്വീകരിക്കൽ:പ്രത്യേക സിറ്റിങ് നടത്തും:
കൊല്ലം∙ കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫിസിന്റെ നേതൃത്വത്തിൽ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനും കുടിശിക നിവാരണത്തിനുമായി പ്രത്യേക സിറ്റിങ് നടത്തും. നവംബർ 7: പഞ്ചായത്ത് ഓഫിസ് പത്തനാപുരം, നവംബർ 14: പബ്ലിക് ലൈബ്രറി ഹാൾ പുന്നല, നവംബർ 15: സർവീസ് സഹകരണ ബാങ്ക് ഏരൂർ, നവംബർ 26: പഞ്ചായത്ത് ഓഫിസ്, അലയമൺ.
എഫ്ടിഎം ഒഴിവ്
അഞ്ചൽ ∙ ഈസ്റ്റ് ഗവ. ഹൈസ്കൂളിലെ എഫ്ടിഎം ഒഴിവിലേക്കുള്ള അഭിമുഖം 10ന് രാവിലെ 11ന് നടക്കും.
അധ്യാപക ഒഴിവ്
തെന്മല ∙ ഒറ്റക്കൽ ഗവ.
ഹയർസെക്കൻഡറി സ്കൂളിലെ ബോട്ടണി വിഭാഗം അധ്യാപക ഒഴിവിൽ ഇന്ന് രാവിലെ 10ന് മുഖാമുഖം .
ജവാഹർ ബാലഭവൻ മാനേജർ: അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ ജവാഹർ ബാലഭവൻ മാനേജർ തസ്തികയിലേക്കു കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദം, അക്കൗണ്ട് ടെസ്റ്റ് (ലോവർ), സൂപ്പർ വൈസറി തസ്തികയിൽ 5 വർഷത്തെ പ്രവൃത്തിപരിചയം, കംപ്യൂട്ടർ പരിജ്ഞാനം എന്നിവയാണു യോഗ്യത.
പ്രായപരിധി 60 വയസ്സ്. 23,000 രൂപ ശമ്പളം ലഭിക്കും.
സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ 18ന് അകം ചെയർമാൻ, ജവാഹർ ബാലഭവൻ, ശാസ്ത്രി ജംക്ഷൻ, കൊല്ലം–691001 എന്ന വിലാസത്തിൽ അയയ്ക്കണം.
സ്പോട്ട് അഡ്മിഷൻ
കടയ്ക്കൽ∙ കെൽട്രോൺ നടത്തുന്ന ഡിസിഎ, ലോജിസ്റ്റിക്സ്, വേഡ് പ്രോസസിങ് ആൻഡ് ഡേറ്റ എൻട്രി, അക്കൗണ്ടിങ്, പൈതൺ എന്നീ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾക്ക് 8714388321, 9495473883 ഫോൺ നമ്പരിലോ കടയ്ക്കലുള്ള കെൽട്രോൺ നോളജ് സെന്ററിലോ ബന്ധപ്പെടണം.
ജോലി ഒഴിവ്
ഓയൂർ ∙ ഇളമാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്എംസി മുഖേന താൽക്കാലിക ദിവസവേതനാടിസ്ഥാനത്തിൽ ഒരു ക്ലീനിങ് സ്റ്റാഫിനെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ 7 ന് രാവിലെ 10ന് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിനു എത്തണമെന്ന് മെഡിക്കൽ ഓഫിസർ ഇൻചാർജ് അറിയിച്ചു.
തൊഴിലവസരം
കരുനാഗപ്പള്ളി ∙ സംസ്ഥാന സർക്കാരിന്റെയും കേരള നോളജ് ഇക്കണോമി മിഷന്റെയും നേതൃത്വത്തിൽ നടക്കുന്ന വിജ്ഞാന കേരള പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പോളിടെക്നിക് വിദ്യാർഥികൾക്ക് കേരളത്തിനകത്തും പുറത്തുമായി ഏകദേശം 50000 ത്തോളം തൊഴിലവസരം . ഈ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും, തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനുമായുള്ള റജിസ്ട്രേഷൻ നടപടികൾ 7 ന് അവസാനിക്കും.
വിവിധ ഡിപ്ലോമ കോഴ്സുകൾ പാസ്സായ വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കുമുള്ള റജിസ്ട്രേഷൻ സൗകര്യം കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളജിൽ ഒരുക്കിയിട്ടുണ്ട്. അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു പ്രിൻസിപ്പൽ ആർ.ആഷ അറിയിച്ചു.
ഫോൺ: 9633449667.
അഭിമുഖം നാളെ
ശൂരനാട് തെക്ക് ∙ ഇരവിച്ചിറ ഗവ.എൽപിഎസിൽ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്താനുള്ള അഭിമുഖം നാളെ കാവിലെ 10.30നു സ്കൂളിൽ നടക്കും. ടിടിസി, കെടെറ്റ് നിർബന്ധം.
വൈദ്യുതി മുടങ്ങും
കുണ്ടറ ∙ ചിറ, ബീമ ബേക്കറി, വെട്ടിലിൽ, വെട്ടിലിൽ വയൽ, മതിനൂർ, പൂജപ്പുര, കേരളപുരം സോമിൽ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

