ഇന്ന്
∙ നവംബർ മാസത്തെ റേഷൻ വിതരണം ആരംഭിക്കുന്നു.
പ്രമേഹ പരിശോധനാ ക്യാംപ് ആരംഭിച്ചു
മുട്ടുചിറ ∙ ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ 15 വരെ നീണ്ടുനിൽക്കുന്ന പ്രമേഹ പരിശോധനാ ക്യാംപ് ആരംഭിച്ചു. പ്രമേഹ രോഗത്തെ തുടക്കത്തിലേ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാംപ് നടത്തുന്നത്.
പങ്കെടുക്കുന്നവർക്ക് ഹൃദയം, കരൾ, വൃക്ക, പാദം, തൈറോയ്ഡ് തുടങ്ങിയവയുടെ പ്രവർത്തനം സംബന്ധിച്ച പരിശോധനകളും നടത്തും. 14 ദിവസത്തേക്കു ഫിസിഷ്യന്റെ സൗജന്യ കൺസൽറ്റേഷനും ഡയറ്റ് സംബന്ധമായ കാര്യങ്ങൾക്ക് ഡയറ്റീഷ്യൻ, ന്യൂട്രീഷൻ സേവനവും ലഭ്യമാണ്.
ദിവസേന 30 പേർക്കാണ് പരിശോധനകൾക്ക് അവസരം. ഫോൺ: 04829 216600, 94972 16600.
ടെന്നിക്കോയ് ചാംപ്യൻഷിപ് നാളെ
പാലാ ∙ ജില്ലാ ടെന്നിക്കോയ് ജൂനിയർ ചാംപ്യൻഷിപ് നാളെ മോനിപ്പള്ളി ഹോളിക്രോസ് ഹൈസ്കൂളിൽ നടത്തും.
2007 ജനുവരി ഒന്നിനു ശേഷം ജനിച്ചവർക്കു പങ്കെടുക്കാം. വയസ്സ് തെളിയിക്കുന്ന രേഖകൾ കൊണ്ടുവരണം.
ഫോൺ: 89212 65673. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

