കോട്ടയം ∙ തിങ്കളാഴ്ച (മേയ് 4) നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനെ തുടർന്ന് രാവിലെ 6 മുതൽ കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വോട്ടെണ്ണൽ നടപടികൾ സുരക്ഷിതവും സുതാര്യവുമായി നടത്തുന്നതിനും നഗരത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനുമായാണ് ക്രമീകരണങ്ങൾ.
∙ കഞ്ഞിക്കുഴി ജംക്ഷനിൽ നിന്ന് കെകെ റോഡ് വഴി കോട്ടയം ടൗണിലേക്ക് എത്തുന്ന വാഹനങ്ങൾ കലക്ടറേറ്റ് ജംക്ഷനിൽ നിന്ന് തിരിഞ്ഞ് ലോഗോസ് ജംക്ഷനിലെത്തി ശാസ്ത്രി റോഡ് വഴി പോകണം.
∙ സ്വകാര്യ ബസുകൾ ടിഎംഎസ് ജംക്ഷനിൽ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞ് കുര്യൻ ഉതുപ്പ് റോഡ് വഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കണം. ∙ കോട്ടയം ടൗണിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ശാസ്ത്രി റോഡ് വഴി ലോഗോസ് ജംക്ഷനിലെത്തി, പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപം കൂടി പൊലീസ് ക്ലബ് ജംക്ഷനിലെത്തി വലത്തേയ്ക്ക് തിരിഞ്ഞ് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഭാഗം വഴി പോകണം.
∙ ജില്ലാ ആശുപത്രി, മാമ്മൻ മാപ്പിള ഹാൾ ഭാഗങ്ങളിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ (ആംബുലൻസുകൾ ഒഴികെ) സെൻട്രൽ ജംക്ഷൻ, ആർആർ ജംക്ഷൻ വഴി ശീമാട്ടി റൗണ്ടിലെത്തി ശാസ്ത്രി റോഡിലൂടെ യാത്ര തുടരേണ്ടതാണ്.
∙ മണിപ്പുഴ ഭാഗത്തുനിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണിപ്പുഴ ബൈപാസ് ജംക്ഷനിൽ നിന്ന് കടുവാക്കുളം, കൊല്ലാട് വഴിയോ, അല്ലെങ്കിൽ മണിപ്പുഴ ബൈപാസ് വഴി ഈരയിൽകടവ് ജംക്ഷനിലെത്തി വലത്തേയ്ക്ക് തിരിഞ്ഞോ പോകണം. ∙ രാവിലെ 6 മുതൽ വോട്ടെണ്ണൽ നടപടികൾ അവസാനിക്കുന്നതു വരെ കലക്ടറേറ്റ് ജംക്ഷൻ മുതൽ മനോരമ ജംക്ഷൻ വരെയുള്ള ഭാഗത്ത് കൗണ്ടിങ് ഉദ്യോഗസ്ഥർ ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
∙ കൗണ്ടിങ് സെന്ററുകളിൽ എത്തുന്ന പാർട്ടി പ്രവർത്തകരുടെ വാഹനങ്ങൾ കലക്ടറേറ്റ് ഭാഗത്ത് ആളെയിറക്കിയ ശേഷം നാഗമ്പടം സ്റ്റേഡിയം, പോപ്പ് മൈതാനം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

