ചങ്ങനാശേരി ∙ ചങ്ങനാശേരിയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായി തലചായ്ക്കാൻ ഒരിടം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സർഗക്ഷേത്ര ചാരിറ്റബിൾ ട്രസ്റ്റും ഡോ. ജോർജ് പടനിലം ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘റീബിൽഡ് ചങ്ങനാശേരി 2026’ പദ്ധതിക്ക് തുടക്കമായി.
ഒരു വർഷത്തിനുള്ളിൽ 100 വീടുകൾ നവീകരിക്കുക എന്ന ലക്ഷ്യവുമായാണ് ഈ ജനകീയ ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്. ഡോ.
ജോർജ് പടനിലം, ഫാ. അലക്സ് പ്രായിക്കളം സിഎംഐ, സി.എ.
സനൽ കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടൻ മോഹൻലാൽ പദ്ധതിയുടെ ലോഗോ പ്രകാശനം നിർവഹിച്ചു.
ചങ്ങനാശേരി നഗരസഭയിലെയും വാഴപ്പള്ളി ഗ്രാമ പഞ്ചായത്തിലെയും ജനപ്രതിനിധികളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ദൗത്യത്തിൽ, സർഗക്ഷേത്ര സീനിയർ സിറ്റിസൻസ് ഫോറം, ചങ്ങനാശേരി എസ്ബി കോളജിലെ നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) ക്ലബ്, ക്രിസ്തുജ്യോതി കോളജിലെ എംഎസ്ഡബ്ല്യു വകുപ്പ്, സിഎംഐ സെന്റ് ജോസഫ് പ്രൊവിൻസ് തിരുവനന്തപുരം സോഷ്യൽ അപ്പോസ്റ്റലേറ്റ് എന്നിവർ പങ്കാളികളാകുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

