കോതനല്ലൂർ ∙ സംസ്കാരച്ചടങ്ങു നടക്കുന്നതിനിടെ ഷെഡും മേൽക്കൂരയും തകർന്നു വീണു. ആളുകൾ ഓടിമാറിയതിനാൽ രക്ഷപ്പെട്ടു.
മാഞ്ഞൂർ പഞ്ചായത്ത് ഒൻപതാം വാർഡ് ചാമക്കാലാ പ്ലാച്ചിറ ശ്മശാനത്തിൽ ഇന്നലെ വൈകിട്ടു 3.30നാണ് അപകടം. ഷീറ്റ് മേഞ്ഞ ഷെഡാണ് തകർന്നുവീണത്.
മാഞ്ഞൂർ സൗത്ത് ചക്കാല മഠത്തിൽ സി.ഐ.
രാജപ്പന്റെ ( 63) സംസ്കാരചടങ്ങുകൾക്കിടെയാണ് സംഭവം. 2013ൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് ഈ ഷെഡ് നിർമിച്ചത്.
പിന്നീട് അറ്റകുറ്റപ്പണി നടത്തിയില്ല. അന്വേഷണം വേണമെന്ന് പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ ആവശ്യപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

