ചടയമംഗലം ∙ വഴി ഒന്ന്, പ്രവേശന കവാടം രണ്ട്. ചടയമംഗലം ഗവ.
യുപിഎസിന് ആണ് ഈ ‘അപൂർവ ഭാഗ്യം’. ചടയമംഗലം ഉപജില്ലയിൽ ഉൾപ്പെട്ടതാണു ജടായു ജംക്ഷനിലെ ഗവ.
യുപിഎസ്. എംസി റോഡിൽ നിന്നു സ്കൂളിലേക്കുള്ള വഴിയിൽ 2007ൽ മുല്ലക്കര രത്നാകരൻ എംഎൽഎ ആയിരിക്കെ സ്ഥാപിച്ച പ്രവേശന കവാടം നിലവിലുണ്ട്.
അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് മണികണ്ഠൻ പിള്ളയായിരുന്നു ഉദ്ഘാടന യോഗത്തിൽ അധ്യക്ഷൻ. കഴിഞ്ഞ വർഷം സ്കൂൾ കലോത്സവത്തിന്റെ സംഘാടക സമിതി വൻ തുക ചെലവഴിച്ചു നിലവിലുള്ള കവാടത്തിന്റെ മുന്നിൽ വീണ്ടും കവാടം നിർമിച്ചു. കലോത്സവ നടത്തിപ്പിൽ മിച്ചം വന്ന തുക ഉപയോഗിച്ചാണു കവാടം നിർമിച്ചത്.
2 കവാടങ്ങളും കൗതകക്കാഴ്ചയായി മാറിയിട്ടുണ്ട്. അടുത്തിടെ ചടയമംഗലം എംജി ഗവ. ഹയർസെക്കൻഡറി സ്കൂളിലും നിലവിലുള്ള പ്രവേശന കവാടം പൊളിച്ചു മറ്റൊരു കവാടം നിർമിക്കാൻ ശ്രമം തുടങ്ങി.
ഇതു പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

