കോട്ടയം ∙ മുഖ്യമന്ത്രിക്കും മക്കൾക്കും സ്വർണം ദൗർബല്യമാണെന്നു ബിജെപി ദേശീയ സമിതിയംഗം കെ.സുരേന്ദ്രൻ. ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ വികസിത കോട്ടയം മുനിസിപ്പാലിറ്റി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ കൊള്ള ദേവസ്വം മന്ത്രിയും പ്രസിഡന്റും അറിഞ്ഞാണ്. 10,000 തവണ മുഖ്യമന്ത്രി ഗംഗയിൽ മുങ്ങിയാലും പാപക്കറ കഴുകിക്കളയാനാവില്ല.
എൽഡിഎഫ് മാറി യുഡിഎഫ് വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്.
അങ്ങനെയൊരു ചിന്ത പാടില്ല. എൻഡിഎ അധികാരത്തിൽ വരണമെന്നും കേന്ദ്രത്തിൽ പോയി പിഎം ശ്രീയിൽ ഒപ്പിട്ട് വന്നിട്ട് 3 ദിവസം കൊണ്ടാണ് ശിവൻകുട്ടി മലക്കംമറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് വി.പി.മുകേഷ് അധ്യക്ഷത വഹിച്ചു.
ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, നേതാക്കളായ എസ്.രതീഷ്, ലാൽ കൃഷ്ണ, എൻ.കെ.ശശികുമാർ, സി.എൻ.സുഭാഷ്, ടി.എൻ.ഹരികുമാർ, റീബാ വർക്കി, മഞ്ജു സുരേഷ്, കെ.ശങ്കരൻ, സിന്ധു അജിത്ത്, അരുൺ മൂലേടം എന്നിവർ പ്രസംഗിച്ചു. സിപിഎം വിട്ടുവന്ന കെ.രമേശ്, കോൺഗ്രസ് വിട്ടുവന്ന വി.പി.ഷാജി എന്നിവരെയും 50 പേരെയും കെ.സുരേന്ദ്രൻ ബിജെപിയിലേക്ക് സ്വീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

