കോട്ടയം ∙ കേരളത്തിലേക്ക് എത്തുമെന്ന വാർത്തകൾക്കിടയിൽ ‘മെസ്സി’ ആദ്യാക്ഷരം കുറിച്ചു. കൂട്ടിന് സുരേഷ് റെയ്നയുമെത്തി.
മാതാപിതാക്കളുടെ കായിക സ്നേഹം പേരിൽ ചാർത്തിയ കുരുന്നുകൾ മനോരമയിൽ ആദ്യാക്ഷരം കുറിച്ചു. കാൽപന്തുകളിയോടും ലയണൽ മെസ്സിയോടുമുള്ള ആരാധനയാണു മുണ്ടക്കയം അരീക്കൽ വിഷ്ണു രാജ്– ജ്യോതിക ദമ്പതികൾ തങ്ങളുടെ മകന് മെസ്സി വിഷ്ണു എന്ന് പേര് നൽകാൻ കാരണം.
വെൽഡിങ് തൊഴിലാളിയായ വിഷ്ണുവിന് ഫുട്ബോൾ എന്നാൽ ജീവനാണ്. കേരളത്തിൽ നിന്നൊരു മെസ്സി ഇന്ത്യൻ ജഴ്സി അണിയുന്നകാലം അത്ര വിദൂരമല്ലെന്നു പറയുകയാണ് വിഷ്ണു.
ഇളയ മകൻ റയാംഷ് വിഷ്ണുവിനോപ്പം ഇവർ മനോരമയിലെത്തിയത്.
തമിഴ്നാട് തെങ്കാശി സ്വദേശി പി.രാജ് (36), ഭാര്യ സത്യ രാജ് ദമ്പതികൾക്ക് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയോടുള്ള സ്നേഹമാണ് മകന് ആർ. സുരേഷ് റെയ്ന എന്നു പേരിട്ടത്.
സുരേഷ് റെയ്നയുടെ കളിമികവും കളത്തിനു പുറത്തുള്ള പെരുമാറ്റവുമാണ് ആരാധനയ്ക്കു പിന്നിൽ. 20 വർഷമായി കോട്ടയത്ത് കച്ചവടം നടത്തുന്ന രാജ് തന്റെ മൂത്ത മകൾക്ക് രാജ പ്രഭ എന്നാണ് പേര് നൽകിയത്.
ഭാര്യ സത്യയ്ക്ക് തമിഴ്നാട് കബഡി താരം അല്ലൂർ പ്രഭയോടു തോന്നിയ ആരാധനയാണ് മകൾക്ക് ആ പേര് നൽകാൻ കാരണം.
ഭാവിയിൽ മകനെ രാജ്യമറിയുന്ന കായിക താരമാക്കണമെന്നാണ് ദമ്പതികളുടെ ആഗ്രഹം. വിജയദശമി ദിനത്തിൽ അറിവിന്റെ ലോകത്തേക്കു ഇരുവരെയും കൈപിടിച്ചു നടത്തിയതാകട്ടെ ഒളിംപ്യൻ എം.ഡി.വൽസമ്മയും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]