എരുമേലി ∙ ജീവനക്കാർക്ക് വിശ്രമ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് കെഎസ്ആർടിസി മാനന്തവാടി – എരുമേലി രാത്രികാല സൂപ്പർ ഫാസ്റ്റ് ബസ് ഈരാറ്റുപേട്ടവരെ ആക്കി സർവീസ് ചുരുക്കി. ഇതോടെ എരുമേലിയിൽ നിന്ന് ഈ ബസിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്ന അനേകം ദീർഘദൂര യാത്രക്കാർ പ്രതിസന്ധിയിലായി.
കഴിഞ്ഞ ആഴ്ച മഴയെ തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന്റെ തിട്ട ഇടിഞ്ഞ് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിലെ ഗാരിജിനു മുകളിലേക്ക് വീണതിനെ തുടർന്ന് ജീവനക്കാർ വിശ്രമിച്ചിരുന്ന മുറി അപകടത്തിലായി.
ഇതോടെ ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഇല്ലാതായി.
ഇതുമൂലമാണ് മാനന്തവാടി ബസ് എരുമേലിയിലേക്കുള്ള ട്രിപ് റദ്ദാക്കി ഈരാറ്റുപേട്ടയിൽ സർവീസ് അവസാനിപ്പിക്കുന്നത്. മാനന്തവാടിയിൽ നിന്ന് വൈകിട്ട് 5.45 ന് തിരിച്ച് രാവിലെ 6.30 ന് എരുമേലിയിൽ എത്തുന്ന വിധമാണ് സർവീസ് നടത്തിയിരുന്നത്.
ഉച്ചയ്ക്ക് 1.10 ന് എരുമേലിയിൽ നിന്ന് തിരിച്ച് അർധരാത്രിയിൽ മാനന്തവാടിയിൽ ട്രിപ് അവസാനിക്കുന്നതാണ് സർവീസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

