ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മാത്രം മഴയ്ക്കു സാധ്യത.
ഗെസ്റ്റ് അധ്യാപക ഒഴിവ്
അരുവിത്തുറ ∙ സെന്റ് ജോർജ്സ് കോളജിൽ എയ്ഡഡ് വിഭാഗത്തിൽ പൊളിറ്റിക്കൽ സയൻസ് വിഷയത്തിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകൾ 7നു മുൻപ് കോളജ് ഓഫിസിൽ നൽകണം.
നിയമ സഹായ ക്ലിനിക് 3ന്
തലപ്പലം ∙ പഞ്ചായത്ത് ഹാളിൽ മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി 3നു സൗജന്യ നിയമ സഹായ ക്ലിനിക് നടത്തും.
പൊതുജനങ്ങൾക്കു നേരിട്ടെത്തി പരാതി നൽകാം. അഭിഭാഷകന്റെ സൗജന്യ സേവനവും ലഭിക്കും.
ഫോൺ: 94470 36389.
മുട്ടക്കോഴിക്കുഞ്ഞ് വിതരണം
തീക്കോയി ∙ പഞ്ചായത്ത് 2025 -26 വാർഷിക പദ്ധതി പ്രകാരം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു. 517 കുടുംബങ്ങൾക്ക് 5 കുഞ്ഞുങ്ങൾ വീതം 2585 എണ്ണത്തെയാണ് പഞ്ചായത്ത് തലത്തിൽ വിതരണം ചെയ്തത്.
വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജയിംസ് നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മാജി തോമസ്, ബിനോയി ജോസഫ്, സിബി രഘുനാഥൻ, മാളു ബി.മുരുകൻ, പി.എസ്.രതീഷ്, അമ്മിണി തോമസ്, നജീമ പരീക്കൊച്ച്, വെറ്ററിനറി സർജൻ ഡോ.
അക്സ റെനി എന്നിവർ പ്രസംഗിച്ചു.
വൈദ്യുതി മുടക്കം
കൂരോപ്പട ∙ മാച്ച് ഫാക്ടറി, മാതൃമല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മണർകാട് ∙ താഴത്തിക്കര നമ്പർ–2 ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

