ജല വിതരണം മുടങ്ങും
ശാസ്താംകോട്ട ∙ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജലവിതരണ കുഴലുകൾ കൂട്ടിയോജിപ്പിക്കുന്നതിന്റെ ഭാഗമായും ശാസ്താംകോട്ട
ഫിൽറ്റർ ഹൗസിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതും കാരണം ശാസ്താംകോട്ടയിലെ ജലശുദ്ധീകരണ ശാലയിൽ നിന്നും 3, 4 തീയതികളിൽ കൊല്ലം കോർപറേഷൻ, നീണ്ടകര, ശാസ്താംകോട്ട, പടിഞ്ഞാറേകല്ലട, ശൂരനാട്, തേവലക്കര, മൈനാഗപ്പള്ളി എന്നീ പഞ്ചായത്തുകളിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങും.
റേഷൻ ഡീലേഴ്സ് അസോ. മാർച്ച് ഇന്ന്
പത്തനാപുരം ∙ റേഷൻ വ്യാപാരികളുടെ വേതനം വർധിപ്പിക്കുക, മറ്റ് ആനുകൂല്യങ്ങൾ നൽകുക എന്നിവ ആവശ്യപ്പെട്ട് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഇന്നു താലൂക്ക് സപ്ലൈ ഓഫിസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും.
ബാലോത്സവം 9ന്
ആര്യങ്കാവ് ∙ പുനലൂർ താലൂക്ക് ലൈബ്രറി കൗൺസിൽ തെന്മല, ആര്യങ്കാവ് നേതൃസമിതി ബാലോത്സവം 9ന് ആര്യങ്കാവ് എൽപി സ്കൂളിൽ രാവിലെ 9 മുതൽ നടത്തും.
ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രദീപ് കണ്ണംകോട് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ലെനു ജമാൽ ഉദ്ഘാടനം ചെയ്യും.
സംഘാടക സമിതി രക്ഷാധികാരി സണ്ണി ജോസഫ് അധ്യക്ഷനാകും.
താൽക്കാലിക ഒഴിവ്
കുളക്കട ∙ ബിഎഡ് സെന്ററിൽ ഹിന്ദി അധ്യാപക താൽക്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ 4നു രാവിലെ 11ന് നടക്കും.
ഫോൺ: 0474–2615435. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

