കൈലാസ മാനസസരോവർ തീർത്ഥാടനം പൂർത്തിയാക്കി മടങ്ങുന്നതിനിടെയുണ്ടായ മിന്നൽ പ്രളയത്തിൽ ഇഷ ഫൗണ്ടേഷൻ്റെ 77 തീർത്ഥാടകരെ കാണാതായതായി റിപ്പോർട്ട്. സദ്ഗുരു ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.
യാത്ര കഴിഞ്ഞ് മടങ്ങവേ സംഘം ഇമിഗ്രേഷൻ ഓഫീസിൽ ഉണ്ടായിരുന്നപ്പോഴാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്. തുടർന്ന് ഇമിഗ്രേഷൻ ഓഫീസ് പൂർണ്ണമായും വെള്ളത്തിനടിയിലാവുകയായിരുന്നു.
കാണാതായവരെ ബന്ധപ്പെടാനുള്ള തീവ്രശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ഈ തീർത്ഥാടന യാത്രയുടെ ഭാഗമായ 21 സംഘങ്ങളിലായി ഉണ്ടായിരുന്ന 495 പേർ ഇതിനകം സുരക്ഷിതരായി തങ്ങളുടെ കേന്ദ്രങ്ങളിൽ തിരിച്ചെത്തിയിട്ടുണ്ട്.
കണക്കുകൾ പ്രകാരം 743 പേർ ടിബറ്റിലും, 148 പേർ നേപ്പാളിലും, 77 പേർ ഇമിഗ്രേഷൻ സെന്ററിലും, മൂന്ന് വളണ്ടിയർമാർ നേപ്പാളിലെ തിമൂറിലുമാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ വളണ്ടിയർമാരും സപ്പോർട്ട് ടീമുകളും ഉൾപ്പെടെയുള്ളവർ കടുത്ത ദുഃഖത്തിലാണ്.
അപകടസ്ഥലത്ത് ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പരമാവധി ശ്രമങ്ങൾ നടത്തിവരികയാണെന്ന് സദ്ഗുരു അറിയിച്ചു. എന്നാൽ, ഇമിഗ്രേഷൻ ഓഫീസിലുണ്ടായിരുന്ന വ്യക്തികളെക്കുറിച്ച് ഇതുവരെയും യാതൊരുവിധ ഔദ്യോഗിക വിവരങ്ങളും ലഭ്യമല്ല.
“A terrible and tragic flash flood has taken place at Gyirong in Tibet – China, and one of our Kailash groups was caught in it. While on their way back, they were at the immigration office when the flood occurred and the building and much of the town seems to have been flooded.… pic.twitter.com/CqOBxsPlWo” – സദ്ഗുരു എക്സിൽ കുറിച്ചു.
ദുരന്തമുഖത്തേക്ക് എത്തിച്ചേരുന്നതിനായി അധികൃതരുമായി ചേർന്ന് വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിട്ട് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകാൻ സജ്ജമാണെന്നും സദ്ഗുരു കൂട്ടിച്ചേർത്തു.
ഈ പ്രയാസഘട്ടത്തിൽ ബാധിക്കപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

