കൊട്ടിയം കണ്ണനല്ലൂരിൽ വീടിനുള്ളിൽ അതിക്രമിച്ചുകയറി യുവതിയെ മർദിച്ചശേഷം വീടിന് തീയിട്ട് നശിപ്പിച്ചതായി പരാതി. കണ്ണനല്ലൂർ ചേരീക്കോണത്തെ പുറമ്പോക്കുഭൂമിയിലെ താമസക്കാരായ സജീനയുടെ കുടുംബം ആണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയത്.
സജീനയും വിധവയായ മകളും ഇവരുടെ മൂന്നു മക്കളും അടങ്ങുന്ന കുടുംബമാണ് ഈ വീട്ടിൽ താമസം വന്നിരുന്നത്. ഇതിൽ സജീനയുടെ മകൾക്കാണ് അയൽവാസിയുടെ ക്രൂരമർദനമേറ്റത്.
മർദനമേറ്റ യുവതി നിലവിളിച്ച് കൊണ്ട് പുറത്തേക്ക് ഓടിയ തക്കത്തിലാമ് അക്രമിയായ അയൽവാസി വീടിന് തീയിട്ടതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. അപകടവിവരമറിഞ്ഞ് കുണ്ടറയിൽനിന്ന് അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും വീട് പൂർണമായും അഗ്നിക്കിരയായി കത്തിനശിച്ചിരുന്നു.
സംഭവസ്ഥലത്ത് നാട്ടുകാർ ഓടിക്കൂടി തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ വിജയിച്ചില്ല. വീടിനുള്ളിലുണ്ടായിരുന്ന മുഴുവൻ വീട്ടുപകരണങ്ങളും കുട്ടികളുടെയും കൊച്ചുമക്കളുടെയും വസ്ത്രങ്ങളും പഠനോപകരണങ്ങളും ഉൾപ്പെടെയുള്ള സർവസ്വവും കത്തിനശിച്ചതായി സജീന മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ കണ്ണനല്ലൂർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

