കൊട്ടാരക്കര∙ ഓണാഘോഷത്തിനിടെ സപ്ലൈകോ ജീവനക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. സപ്ലൈകോ കൊട്ടാരക്കര ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റ് കിഴക്കേക്കല്ലട
ശിങ്കാരപ്പള്ളി ചരുവിൽ വീട്ടിൽ സുനിൽകുമാർ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30നു കൊട്ടാരക്കര സൗപർണിക ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
ഡിപ്പോ ജീവനക്കാരുടെ ഓണാഘോഷ പരിപാടികൾ ഇന്നലെയായിരുന്നു.
മത്സരങ്ങൾ നടക്കുന്നതിനിടെ വെള്ളം കുടിക്കാനായി ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചു.
ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് 11ന് കൊടുവിള സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ. ഭാര്യ: സോജ (ട്രിനിറ്റി ലൈസിയം സ്കൂൾ, കുണ്ടറ).
മകൻ: അഡോൺ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

