കൊല്ലം∙ ചിറക്കര ഉളിയനാട് കാരംകോട് ചരുവിള വീട്ടിൽ സുരേഷിനെ (41) കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശി രാംധാൻ മുദിയെ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എൻ.വി.രാജു വിട്ടയച്ചു. 2023 ഓഗസ്റ്റിൽ ആണ് കേസിന് ആസ്പദമായ സംഭവം.
മദ്യത്തിനു വേണ്ടി വഴക്കുണ്ടായതിന്റെ പേരിൽ കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച മൃതദേഹം 2 ദിവസത്തിനു ശേഷം ബന്ധുക്കളാണ് തിരിച്ചറിഞ്ഞത്.
കൊലയ്ക്ക് ശേഷം പ്രതി കുടുംബവുമായി ചാത്തന്നൂരിൽ നിന്നു ചെങ്ങന്നൂരിലേക്കു കടന്നുകളഞ്ഞിരുന്നു.
രണ്ടു വർഷമായി ജാമ്യം ലഭിക്കാതെ രാംധാൻ മുദി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയായിരുന്നു. പ്രതിക്ക് എതിരായ കുറ്റം സംശയാസ്പദമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു കോടതി നിരീക്ഷിച്ചു.
പ്രതിഭാഗത്തിനായി അഭിഭാഷകരായ ഷൈൻ എസ്.മൺറോതുരുത്ത്, അജയ് കോയിവിള, ജ്യോത്സന, എസ്.ദീപിക എന്നിവർ ഹാജരായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

