കൊല്ലം ജില്ലയിലെ പുത്തൂരിൽ മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. പുത്തൂർ മൂഴിക്കോട് ആണ് നാടിനെ ഞെട്ടിച്ച ഈ കൊലപാതകം നടന്നത്.
സംഭവത്തിൽ മൂഴിക്കോട് സ്വദേശിയായ ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും അയൽവാസിയുമായ സുനിൽകുമാർ ആണ് കൊലപാതകം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്. സുനിൽകുമാറിന്റെ വീട്ടിലിരുന്ന് ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടയിലാണ് വാക്കേറ്റമുണ്ടായത്.
തന്നെ ‘വരത്തൻ’ എന്ന് വിളിച്ചതാണ് സുനിൽകുമാറിനെ പ്രകോപിപ്പിച്ചത്. തർക്കം രൂക്ഷമായതോടെ കയ്യിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് സുനിൽ ആദർശിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആദർശ് സംഭവസ്ഥലത്തുതന്നെ അന്ത്യശ്വാസം വലിച്ചു. കുറ്റകൃത്യത്തിന് ശേഷം പ്രതിയായ സുനിൽകുമാർ തന്നെ നേരിട്ട് പൊലീസിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പുത്തൂർ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തുടർന്ന് പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതേദഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

