കൊല്ലം ∙ സർഫാസി നിയമ പ്രകാരം ജപ്തി നടപടി നേരിട്ട വയോധികയെ സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജില്ലാ സമിതിയുടെ നേതൃത്വത്തിൽ തിരികെ വീട്ടിൽ പ്രവേശിപ്പിച്ചു.
അർബുദ രോഗിയായ അഞ്ചാലുംമൂട് പനയം സ്വദേശിയായ മത്സ്യത്തൊഴിലാളി സെൽവിയമ്മയെയാണ് തിരികെ വീട്ടിലെത്തിച്ചത്. മകന്റെ ശസ്ത്രക്രിയയ്ക്കു വേണ്ടി വന്ന കടം വീട്ടാനായി കൊല്ലം അർബൻ സഹകരണ ബാങ്കിൽ നിന്ന് സെൽവിയമ്മ എടുത്ത രണ്ട് ലക്ഷം രൂപയുടെ വായ്പയിലേക്ക് 2,26,000രൂപ തിരിച്ച് അടച്ചിട്ടും കുടിശിക വന്നതിന്റെ പേരിൽ സർഫാസി നിയമ പ്രകാരം വീട് ജപ്തി ചെയ്തു. ഇതേ തുടർന്ന് 8 മാസമായി സെൽവിയമ്മ തെരുവിലാണ് കഴിഞ്ഞത്.
2016ലാണ് പെയ്ന്റിങ് തൊഴിലാളിയായ മകൻ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് കഴുത്ത് ഒടിഞ്ഞത്.
ശസ്ത്രക്രിയ നടത്തിയെങ്കിലും മകന്റെ ജീവൻ രക്ഷിക്കാനായില്ല. സെൽവി അമ്മയുടെ വായ്പ വിഷയത്തിൽ പരിഹാരം ഉണ്ടാകുന്നതുവരെ അർബൻ ബാങ്കിനെതിരെ സമരം തുടരുമെന്ന് സമിതി ചെയർപഴ്സൻ എച്ച്.സുനിത, കൺവീനർ ക്രിസ്റ്റഫർ ജോർജ്, വെസ് ചെയർമാൻ സന്തോഷ് ഭാസ്കരൻ, ജോയിന്റ് കൺവീനർ എൽ.രാജി എന്നിവർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

