പുനലൂർ∙ മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനത്തിലെ അൽമായ ഫോറത്തിന്റെ നിയമസഹായ വേദിയുടെ പ്രഥമ യോഗം പുനലൂർ വൈഎംസിഎ ഹാളിൽ വച്ച് ഏപ്രിൽ 19ന് നടന്നു. കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ.
ടി.ജെ ജോൺസൺ അധ്യക്ഷനായ ചടങ്ങ് അൽമായ വേദി ജനറൽ സെക്രട്ടറി ഡോക്ടർ റോബിൻ മാത്യു യോഗം ഉദ്ഘാടനം ചെയ്തു. പ്രഫ.
ഡോക്ടർ പി.ജോൺ കുട്ടി വിഷയ അവതരണം നടത്തി. എബ്രഹാം ദാനിയേൽ, സന്തോഷ് ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
അടുത്തകാലത്ത് ഭദ്രാസനത്തിലെ ചില ദേവാലയങ്ങളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുകയും കരവാളൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയവുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തരമായി തുടർ നടപടികൾ സ്വീകരിക്കുന്നതിനായി 15അംഗ കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
മൂന്ന് ഭദ്രാസനങ്ങളിൽ നിന്നായി 60 ഓളം ക്ഷണിക്കപ്പെട്ട അംഗങ്ങൾ പങ്കെടുത്തു.
മാത്യു ജോർജ്, ജോർജ്.പി.മാത്യു, ബിജിമോൻ.എം, ലിജോ വർഗീസ്, ഒ.തോമസുകുട്ടി, ലാലു ജേക്കബ് കാനം തുടങ്ങിയവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

