തെന്മല∙ ജലസേചന വകുപ്പിന്റെ കല്ലട പരപ്പാർ അണക്കെട്ടിൽ കടുത്ത വരൾച്ചയിൽ ജലനിരപ്പ് ക്രമാതീതമായി താഴുന്നു.
വൃഷ്ടിപ്രദേശങ്ങളിൽ വേനൽ മഴ ആവശ്യത്തിനു ലഭിക്കാത്തതും പോഷകനദികൾ വരൾച്ചയുടെ പിടിയിലായതുമാണു ജലനിരപ്പ് താഴാൻ കാരണം. 115.82 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 98.46 മീറ്ററായി.
കഴിഞ്ഞ 13ന് അണക്കെട്ടിലെ ജലനിരപ്പ് 100.54 മീറ്റർ ആയിരുന്നു. 95 മീറ്ററിനു താഴേക്കു ജലനിരപ്പ് എത്തിയാൽ കെഐപിയുടെ കനാൽ ജലസേചനവും കെഎസ്ഇബി പവർ ഹൗസിലെ വൈദ്യുതോൽപാദനവും പ്രതിസന്ധിയിലാകും .
അണക്കെട്ടിന്റെ സംഭരണശേഷിയുടെ 34 ശതമാനം വെള്ളം മാത്രമാണുള്ളത്.
കല്ലട പവർ ഹൗസിലെ വൈദ്യുതോൽപ്പാദനത്തിനു ശേഷം ഒറ്റക്കൽ തടയണയിൽ നിന്ന് ഇടതു, വലതുകര കനാലുകളിലൂടെ ജലസേചനത്തിനു പൂർണതോതിൽ വെള്ളം ഒഴുക്കുന്നുണ്ട്.
സെക്കൻഡിൽ 12.47 എം ക്യൂബ് വെള്ളമാണു വൈദ്യുതോൽപാദനത്തിനു തുറന്നുവിടുന്നത്. കനാലുകളിൽ രണ്ടര മീറ്റർ ഉയരത്തിലാണു വെള്ളം ഒഴുക്കി വിടുന്നത്.
ഇതും അണക്കെട്ടിലെ ജലനിരപ്പ് താഴുന്നതിനു കാരണമാണ്.
പവർ ഹൗസിൽ ഒരു ജനറേറ്റർ മാത്രമാണു പീക്ക് ടൗണിൽ പ്രവർത്തിക്കുന്നത്. മറ്റൊന്ന് അറ്റകുറ്റപ്പണി നടത്താൻ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.
വെള്ളം കുറയുന്നുണ്ടെങ്കിലും അണക്കെട്ടിന്റെ പള്ളംവെട്ടി തടാകത്തിലുള്ള തെന്മല ഇക്കോ ടൂറിസം പദ്ധതിയുടെ അമബോട്ടു, കുട്ടവഞ്ചി സവാരിക്കു തടസ്സമില്ല. വെള്ളം ഇല്ലെന്ന കാരണത്താൽ പള്ളംവെട്ടിയിലെ ശുചിമുറികൾ പൂട്ടിയതിനാൽ സഞ്ചാരികൾ ദുരിതത്തിലായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

