നഗരത്തിലെ ഒരു പൊതുപാർക്കിൽ പ്രായമായ സ്ത്രീ അതീവ ഊർജ്ജസ്വലതയോടെ വ്യായാമം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. സാരി ധരിച്ച മുത്തശ്ശി, പാർക്കിൽ സ്ഥാപിച്ചിട്ടുള്ള ‘എയർ സ്വിംഗ്’ വ്യായാമ ഉപകരണത്തിൽ അതിവേഗത്തിൽ വർക്കൗട്ട് ചെയ്യുന്ന 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.
കുട്ടികളടക്കം നിരവധി പേർ അത്ഭുതത്തോടെ ഈ കാഴ്ച നോക്കിനിൽക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബംഗളൂരു സ്വദേശിയായ സന്ദീപ് പാർശ്വനാഥ് ആണ് ഈ വീഡിയോ തന്റെ എക്സ് (X) പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ടത്.
ജൂലൈ 6, 2026-നാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ വേഗത എഡിറ്റിംഗിലൂടെയോ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചോ കൃത്രിമമായി വർദ്ധിപ്പിച്ചതാണോ എന്ന കാര്യത്തിൽ സമൂഹമാധ്യമങ്ങളിൽ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് സന്ദീപ് പാർശ്വനാഥ് ഉയർത്തിയ ചോദ്യങ്ങൾ പൊതുപാർക്കുകളിലെ വ്യായാമ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഗൗരവകരമായ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. അദ്ദേഹം കുറിച്ചത് ഇപ്രകാരമാണ്: “Is this not dangerous without supervision!
Who will take responsibility if something happens. BBMP should install clear usage guidelines and safety instructions on boards next to each outdoor gym equipment in parks.” യാതൊരുവിധ മേൽനോട്ടവുമില്ലാതെ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്നത് അപകടകരമാണെന്നും, എന്തെങ്കിലും അനിഷ്ട
സംഭവങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം ആർക്കായിരിക്കുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിന് പരിഹാരമായി ഓപ്പൺ ജിം ഉപകരണങ്ങൾക്ക് സമീപം കൃത്യമായ ഉപയോഗരീതികളും സുരക്ഷാ മാനദണ്ഡങ്ങളും വ്യക്തമാക്കുന്ന നിർദ്ദേശ ബോർഡുകൾ അധികൃതർ സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
ഈ വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പ്രായമായവർക്കും കുട്ടികൾക്കും അപകടങ്ങൾ സംഭവിക്കാതിരിക്കാൻ ഓരോ മെഷീനൊപ്പവും കൃത്യമായ ബോർഡുകൾ സ്ഥാപിക്കുകയും ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ ഉറപ്പാക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.
എന്നാൽ, എല്ലാ പാർക്കുകളിലും ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നത് പ്രായോഗികമല്ലെന്നും, വ്യക്തിപരമായ ജാഗ്രതയാണ് ഇത്തരം സാഹചര്യങ്ങളിൽ അത്യാവശ്യമെന്നും മറുവിഭാഗം വാദിക്കുന്നു. അതേസമയം, ഈ പ്രായത്തിലും ആരോഗ്യം സംരക്ഷിക്കാൻ അവർ കാണിക്കുന്ന ആവേശത്തെ അഭിനന്ദിച്ച് നിരവധി പേർ എത്തുന്നുണ്ട്.
“അവർ അവരുടെ ജീവിതം സ്വന്തം രീതിയിൽ ആസ്വദിക്കുകയാണ്” എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

